*എം.എസ്.എസ്. ലേഡീസ് വിംഗ് കാസർഗോഡ് യൂണിറ്റിന്റെ ആദരം*
കാസർഗോഡ് : കണ്ണൂർ സർവകലാശാല ബി.ടി.ടി.എം. പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ പി. ആയിഷത്ത് മെഹ്റുന്നിസയ്ക്കും ദക്ഷിണേഷ്യൻ സോഫ്റ്റ് ബേസ് ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച പി.ആർ. റബീഹ ഫാത്തിമയ്ക്കും എം.എസ്.എസ്. മുസ്ലിം സർവീസ് സൊസൈറ്റി ലേ: : ഡീസ് വിംഗ് കാസർഗോഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അനുമോദനം നൽകി.വിദ്യാഭ്യാസ രംഗത്തും കായിക രംഗത്തും മികവ് തെളിയിച്ച് നാടിന് അഭിമാനമായി മാറിയ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങിൽ എം.എസ്.എസ്. ലേഡീസ് വിംഗ് പ്രസിഡന്റ് സാബിറ എവറസ്റ്റ്, മറിയം ഒ.കെ., സാറ ടി. ഇ, മഹാരുന്നിസ ഹമീദ്, റുഖിയ ടി.ഇ, സാഹിന ബഷീർ എന്നിവർ പങ്കെടുത്തു.ഇരുവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ഭാവിയിലും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ എല്ലാവിധ ആശംസകളും നേർന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments