Breaking News

*ദുബായിലെ പരിപാടിയിൽ കൊലക്കേസിലെ പ്രതികളോടൊപ്പം എം.എൽ.എ പങ്കെടുത്ത സംഭവം ഗൗരവതരം: SDPI മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി*

കാസർകോട് : കൊല്ലപ്പെട്ട സിദ്ധീഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് ആരോപിക്കപ്പെടുന്നവരോടൊപ്പം മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫ് ദുബായിൽ നടന്ന പരിപാടിയിൽ പങ്കെടുത്തത്  ഗൗരവതരമാണെന്ന് SDPI മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ നാസർ ബംബ്രാണ പ്രസ്താവനയിൽ പറഞ്ഞു.കൊലപാതകത്തിൽ ഇരയായ സിദ്ധീഖിന്റെ കുടുംബത്തോടും നീതിക്കായുള്ള പോരാട്ടത്തോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് പറയുന്ന ജനപ്രതിനിധി, അതേ കേസിൽ പ്രതികളെന്ന് ആരോപിക്കപ്പെടുന്നവരോടൊപ്പം പൊതുവേദി പങ്കിടുന്നത് വലിയ രാഷ്ട്രീയ വൈരുധ്യമാണ്. ഒരേസമയം വേട്ടക്കാരോടൊപ്പം നിൽക്കുകയും ഇരയോടൊപ്പം എന്ന് അവകാശപ്പെടുകയും ചെയ്യുന്നത് ജനപ്രതിനിധികൾക്ക് യോജിച്ചതല്ല.പൊതുപ്രവർത്തകരും ജനപ്രതിനിധികളും ഇത്തരം വിഷയങ്ങളിൽ പുലർത്തേണ്ട ജാഗ്രതയും ഉത്തരവാദിത്തബോധവും വളരെ പ്രധാനമാണ്. കൊലപാതകക്കേസിൽ ഒളിവിലുള്ള പതിമൂന്നാം പ്രതി അഹമ്മദ് റഈസിനൊപ്പമുള്ള ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്ന സാഹചര്യത്തിൽ എം.എൽ.എ ഇക്കാര്യത്തിൽ വ്യക്തമായ വിശദീകരണം നൽകണം.സിദ്ധീഖിന്റെ കൊലപാതകത്തിന് നീതി ലഭിക്കണമെന്ന ആവശ്യത്തിൽ രാഷ്ട്രീയ ഇരട്ടത്താപ്പ് അനുവദിക്കാനാവില്ല. ഇരകളുടെ കുടുംബത്തിന് നീതി ലഭിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. സംഭവത്തിന്റെ എല്ലാ വശങ്ങളും സമഗ്രമായി പരിശോധിക്കണമെന്നും ജനപ്രതിനിധികൾ പൊതുസമൂഹത്തിന് മുന്നിൽ ഉത്തരവാദിത്തത്തോടെ നിലപാട് വ്യക്തമാക്കണമെന്നും SDPI മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments