കാട്ടാനശല്യം തടയാന്‍ സംസ്ഥാനാന്തര കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും: മന്ത്രി
കാട്ടാനശല്യം തടയാന്‍ സംസ്ഥാനാന്തര കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. ഈമാസം പതിനഞ്ചിനകം യോഗം ചേര്‍ന്ന് പരസ്പരധാരണയോടെ മുന്നോട്ടുപോകും. സംസ്ഥാനങ്ങൾ തമ്മിൽ പ്രശ്നങ്ങൾ പരസ്പരം യഥാസമയം വിലയിരുത്താനാവും. വയനാട്ടിലെ സാഹചര്യം പരിശോധിക്കാൻ മൂന്ന് വനം ഡിവിഷനുകള്‍ ഉള്‍പ്പെടുത്തി സ്പെഷല്‍ സെല്‍ വരും. ജില്ലയില്‍ രണ്ട് ആര്‍.ആര്‍.ടികള്‍ കൂടി രൂപീകരിക്കും.
ജനങ്ങളുടേതു സ്വാഭാവിക പ്രതിഷേധമാണ്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു. ജനവാസ മേഖലയിൽ തുടർന്നാൽ മാത്രം മോഴയാനയെ മയക്കു വെടിവയ്ക്കും. ആനയിപ്പോൾ കേരള–കർണാടക അതിർത്തിയിൽ. ആന കർണാടക വനമേഖലയിൽ പ്രവേശിച്ചാൽ വെടിവയ്ക്കാനാകില്ല. ആന നിലവിൽ കർണാടക അതിർത്തിയിലാണുള്ളത്. കർണാടകയുടെ ചിപ്പിൽ നിന്നും സിഗൽ ലഭ്യമാകാവുന്ന ആന്റിന കേരളത്തിന്റെ കയ്യിലില്ലെന്നും മന്ത്രി തൃശൂരില്‍ മാധ്യമങ്ങളോടു പറഞ്ഞു.

No comments