കേരളത്തില്‍ യുഡിഎഫിനെ അധികാരത്തിലെത്തിക്കുക ലക്ഷ്യം; കെപിസിസിയുടെ 'സമരാഗ്‌നി'ക്ക് തുടക്കം
കാസര്‍കോട് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ തുറന്നുകാട്ടുന്നതിന് കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നയിക്കുന്ന സമരാഗ്‌നി ജനകീയ പ്രക്ഷോഭയാത്രയ്ക്ക് കാസര്‍കോട്ടു തുടക്കമായി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി പ്രക്ഷോഭയാത്ര ഉദ്ഘാടനം ചെയ്തു.
നരേന്ദ്ര മോദിയുടെ മുന്നില്‍ കവാത്ത് മറക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്, ഗവര്‍ണറോട് ഏറ്റുമുട്ടാന്‍ എന്ത് ധാര്‍മികതയാണ് ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു.''സിപിഎമ്മിനെ ബംഗാള്‍ മോഡലില്‍ ഭരണത്തില്‍ നിന്നിറക്കാന്‍ ക്വട്ടേഷന്‍ എടുത്തിരിക്കുന്ന നേതാവാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് സിപിഎം അണികള്‍ തിരിച്ചറിയണം. അദ്ദേഹത്തിന് ബിജെപി വിരോധമോ, വര്‍ഗ്ഗീയ വിരോധമോ ഇല്ല. പദവി സംരക്ഷിക്കാനും, സ്വന്തക്കാരെ സംരക്ഷിക്കുവാനും എതൊരു ഒത്തുതീര്‍പ്പുകളേയും ഭാഗമാക്കുകയാണ് അദ്ദേഹത്തിന്റെ ഉദ്ദേശ്യം. അതിനെ തുറന്നുകാട്ടാനാണ് ഈ യാത്ര. അതിന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇരുപതില്‍ ഇരുപത് സീറ്റും നല്‍കി കേരളം ഐക്യദാര്‍ഢ്യം നല്‍കുമെന്നത് ഉറപ്പാണ്''കെ.സി.വേണുഗോപാല്‍ പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷി, രമേശ് ചെന്നിത്തല,തുടങ്ങി നിരവധി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സമരാഗ്‌നിയുടെ തുടക്കം.
No comments