Breaking News

ചെങ്കള കുടുംബാരോഗ്യകേന്ദ്രവും ഇനി 'വേറെ ലെവല്‍'


കാസര്‍ഗോഡ്: കുടുംബാരോഗ്യകേന്ദ്രങ്ങളുടെ വികസനപാതയില്‍ അണിചേര്‍ന്ന് ചെങ്കള എഫ്.എച്ച്.സിയും. ചെങ്കള ഗ്രാമപഞ്ചായത്തിലെ ചെങ്കള കുടുംബാരോഗ്യകേന്ദ്രം പുതിയ കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയായി ഉദ്ഘാടനത്തിനൊരുങ്ങിയിരിക്കുകയാണ്. ജില്ലയില്‍ തന്നെ മികച്ച നിലവാരവും കൂടുതല്‍ രോഗികളുമെത്തുന്ന ചെങ്കള കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ ഒരു കെട്ടിടം ആവശ്യമായിരുന്നു. കാസര്‍കോട് വികസന പാക്കേജ് അനുവദിച്ച 1. 95 കോടി രൂപ ചിലവിലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. മൂന്ന് ഒ.പി. സെക്ഷന്‍, ലാബ്, ഫാര്‍മസി, നഴ്സിംഗ്, ഒബ്സര്‍വേഷന്‍, രോഗികള്‍ക്ക് കാത്തിരിക്കാനുള്ള സ്ഥലം, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയാണ് പുതിയ കെട്ടിടത്തിലുള്ളത്. ഒ.പി.യിലെ തിരക്ക് കാരണം ഏറെക്കാലത്തെ ആവശ്യമാണ് സഫലമായിരിക്കുന്നത്. 

No comments