Breaking News

കാട്ടാന മണ്ണുണ്ടിയില്‍; നാല് കുങ്കിയാനകളെ എത്തിച്ചു; ദൗത്യത്തിനു തുടക്കം

 

വയനാട് പടമലയില്‍ ആളെകൊല്ലി മോഴയാന വീണ്ടും ജാനവാസമേഖലയില്‍. ചാലിഗദ്ദയില്‍ നിന്ന് എട്ടു കിലോമീറ്റര്‍ ദൂരെ മണ്ണുണ്ടി കോളനിയിലേക്ക് ആന നീങ്ങി. പിടികൂടാനുള്ള ദൗത്യം തുടങ്ങി. മണ്ണുണ്ടി കോളനിക്ക് നാലുകിലോമീറ്റര്‍ അപ്പുറം കര്‍ണാടക വനമാണ്. റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നല്‍ ലഭിക്കുന്നത് രണ്ട് മണിക്കൂര്‍ ഇടവേളയില്‍ ആയത് ദൗത്യത്തിന് വെല്ലുവിളിയാണ്. അനുയോജ്യമായ സാഹചര്യത്തില്‍ ആനയെ കണ്ടാല്‍ മയക്കുവെടിവയ്ക്കാനാണ് തീരുമാനം. ഡി.എഫ്.ഒ ഷജ്ന കരീം സ്ഥലത്തെത്തി.  ദൗത്യത്തില്‍ പങ്കെടുക്കുന്ന നാലു കുംകിയാനകളെ ബാവലിയില്‍ എത്തിച്ചു. 

തണ്ണീർ കൊമ്പന്റെ അനുഭവം മുന്നിലുള്ളതിനാൽ കൂടുതൽ ജാഗ്രതയോടെയാവും ഇന്നത്തെ ഭൗത്യമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. ആനയെ മുത്തങ്ങയിലെത്തിച്ച് നിരീക്ഷിച്ച ശേഷമായിരിക്കും കുംകിയാക്കണോ എന്ന തടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുക എന്നും മന്ത്രി പറഞ്ഞു. 

No comments