കാഞ്ഞങ്ങാട് നഗരസഭ വാർഡുകളിൽ മിനി എം സി എഫ് സ്ഥാപിച്ചു
കാഞ്ഞങ്ങാട് : മാലിന്യ സംസ്കരണം മാതൃകാപരമായി നടപ്പിലാക്കുന്ന കാഞ്ഞങ്ങാട് നഗരസഭ ഹരിത കർമ സേനാംഗങ്ങൾ ശേഖരിക്കുന്ന മാലിന്യങ്ങൾ വാഹനങ്ങളിൽ കയറ്റി സംസ്കരണ കേന്ദ്രത്തിൽ എത്തിക്കുന്നതിന് മുമ്പ് സൂക്ഷിച്ച് വെക്കുന്നതിന് വാർഡുകളിൽ സ്ഥാപിക്കുന്ന മിനി എം സി എഫ് 43 വാർഡുകളിലും സ്ഥാപിച്ച് തുടങ്ങി. ശേഖരിച്ച മാലിന്യങ്ങൾ മഴ ഏൽക്കാതിരിക്കുന്നതി നും മറ്റ് പ്രയാസങ്ങൾ ഇല്ലാതാക്കുന്നതിനുമാണ് 2023 -24 പദ്ധതിയിൽ ഉൾപ്പെടുത്തി 43 ലക്ഷം ചെലവഴിച്ച് ഒരു വാർഡിൻ 2 വീതം മാണ് സ്ഥാപിക്കുന്നത്. കാഞ്ഞങ്ങാട് 17-ാo വാർഡ് മാതോത്ത് അമ്പലത്തിന് സമീപത്തായി മിനി എം സി എഫ് സ്ഥാപിക്കൽ ചടങ്ങ്നഗരസഭാ ചെയർ പേഴ്സൺ കെ. വി സുജാത ഉത്ഘാടനം ചെയ്തു .ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ കെ. വി സരസ്വതി അധ്യക്ഷത വഹിച്ചു , വൈസ് ചെയ്ർമാൻ ബിൽട്ടക്ക് അബ്ദുള്ള. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.ലത, കെ.അനീശൻ, അഹമ്മദ് അലി, കെ.പ്രഭാവതി, കൗൺസിലർ സെവൻ സ്റ്റാർ അബുൾ റഹിമാൻ, എന്നിവർ സംസാരിച്ചു. നഗരസഭാ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ കെ ഷിജു സ്വാഗതം പറഞ്ഞു. കുടുംബശ്രീ സി ഡി എസ് വൈസ് ചെയർപേഴ്സൺ കെ. വി ഉഷ നന്ദിയും പറഞ്ഞു നഗരസഭാ ജീവനക്കാർ നാട്ടുക്കാർ തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു
No comments