ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ കണ്ണൂരിൽ മൽസരിക്കുമെന്ന് കെപിസിസി
അധ്യക്ഷന്‍ കെ.സുധാകരൻ. രണ്ടുപദവിയും ഒന്നിച്ച് കൊണ്ടു പോകാൻ ബുദ്ധി
മുട്ടുള്ളതുകൊണ്ടാണ് മൽസരിക്കുന്നില്ലെന്ന് നേരത്തെ പറഞ്ഞത്. 20 സീറ്റും
നേടുകയെന്ന ലക്ഷ്യം നിറവേറ്റാൻ വിട്ടുവീഴ്ചയ്ക്ക് തയാറാണെന്നും കെ.സുധാകരൻ പറഞ്ഞു. കോട്ടയം സീറ്റ് വിട്ടുനൽകാൻ കേരള കോൺഗ്രസിനോട്
ആവശ്യപ്പെട്ടിട്ടുണ്ട്. ജയസാധ്യത നോക്കിയാണ് സീറ്റ് ചോദിച്ചത്.
എല്ലാവർക്കും സ്വീകാര്യനായ 100 ശതമാനം ജയസാധ്യതയുള്ള സ്ഥാനാർഥി
കോൺഗ്രസിനുണ്ട്. അക്കാര്യം കേരള കോൺഗ്രസിനും ബോധ്യപ്പെട്ടിട്ടുണ്ട്. സീറ്റ്
വിട്ടു തന്നാൽ കേരള കോൺഗ്രസിന് നിയമസഭയിൽ കൂടുതൽ സീറ്റ് നൽകുമെന്നും
സുധാകരൻ വ്യക്തമാക്കി.
No comments