Breaking News

ഫെബ്രുവരി 12 ലെ ദേശീയ പണിമുടക്ക് വിജയിപ്പിക്കുക യു ഡി ടി എഫ്

കാസർകോട് : കേന്ദ്ര സർക്കാറിന്റെ  തൊഴിലാളി കർഷക വിരുദ്ധ നയങ്ങൾക്കെതിരെ 12 ന് വ്യാഴാഴ്ച സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുവാൻ യു ഡി ടി എഫ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. 11ന് വൈകുന്നേരം തൊഴിൽ കേന്ദ്രങ്ങളിൽ വിളംബര ജാഥ നടത്താൻ യുണിറ്റുകളോട് നിർദേശിച്ചു.
പണിമുടക്ക് ദിവസം രാവിലെ 10 മണിക്ക് കാസർകോട് ഹെഡ് പോസ്റ്റോഫീസ് കേന്ദ്രീകരിച്ച് പ്രകടനവും തൊഴിലാളി പ്രതിഷേധ സംഗമവും നടത്താൻ യോഗം തീരുമാനിച്ചു. കേന്ദ്ര സർക്കാർ കൊണ്ട്  വന്ന തൊഴിലാളികളുടെ അവകാശങ്ങൾ  നിഷേധിക്കുന്ന തൊഴിൽ കോഡ് നിയമങ്ങൾ പിൻവലിക്കുക, ദേശീയ തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കുക,
കർഷക വിരുദ്ധമായ വിത്ത് ബിൽ പിൻവലിക്കുക,
വൈദ്യൂതി ബിൽ പിൻവലിക്കുക
 എന്നിവയാണ്
പ്രധാന ആവശ്യങ്ങൾ . 
യു ഡി ടി എഫ് ജില്ലാ ചെയർമാൻ ഷറീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു.
ഐ എൻ ടി യു സി ജില്ലാ സക്രട്ടറി ടി വി കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു.  കെ എം ശ്രീധരൻ , തോമസ് സെബാസ്റ്റ്യൻ ,
കെ.ടി.അബ്ദുൾ റഹ്മാൻ , സുബൈർ മാര, കെ.എം റഫീഖ്  , എ.ഷാഫി  പ്രസംഗിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments