Breaking News

ഗ്രീൻ സ്റ്റാർ ട്രോഫി ഫുട്ബോൾ:സ്കോട്ടീഷ് ചളിയങ്കോടും, യുനൈറ്റഡ് പേരാലും ഫൈനലിൽ. ഫൈനൽ14ന്(നാളെ)ഞായറാഴ്ച.

മൊഗ്രാൽ : മൊഗ്രാൽ ഗ്രീൻ സ്റ്റാർ ആർട്സ് &സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ഗ്രീൻ സ്റ്റാർ ട്രോഫി-2026ന് വേണ്ടിയുള്ള ഈവനിംഗ് അണ്ടർ- 20 സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഫൈനൽ മത്സരം നാളെ വൈകുന്നേരം 5 മണിക്ക് നടക്കും.മൊഗ്രാൽ ജിവിഎച്ച്എസ്എസ് മൈതാനത്ത്  "കുത്തിരിപ്പ് മുഹമ്മദ് സോക്കർ സിറ്റി''യിൽ ഫൈനൽ മത്സരത്തിൽ സ്കോട്ടീസ് ചളിയങ്കോടും, യുണൈറ്റഡ് പേരാലും മാറ്റുരക്കും.

 കഴിഞ്ഞദിവസം നടന്ന സെമി ഫൈനൽ മത്സരത്തിൽ ടിവിഎസ് മൊഗ്രാലിനെ  എതിരില്ലാത്ത രണ്ട് ഗോളിന്(2-0) പരാജയപ്പെടുത്തിയാണ് സ്കോട്ടീഷ് ചളിയങ്കോട് ഫൈനലിൽ പ്രവേശിച്ചത്.രണ്ടാം മത്സരത്തിൽ ഗോൾ രഹിത സമനിലയിൽ കളി അവസാനിച്ചപ്പോൾ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ഗല്ലി ഇന്ത്യൻസിനെ പരാജയപ്പെടുത്തി യുണൈറ്റഡ് പേരാൽ ഫൈനലിൽ കളിക്കാൻ ഇടം നേടുകയായിരുന്നു.

 ചടങ്ങിൽ ഗ്രീൻ സ്റ്റാർ ക്ലബ് മുഖ്യ രക്ഷാധികാരികളായ കെ കെ സക്കീർ ഖത്തർ,എം ജി എ റഹ്മാൻ,റഷീദ് തവക്കൽ,മുഹമ്മദ് കുഞ്ഞി ഖത്തർ,ബി എൻ മുഹമ്മദലി, ഇർഷാദ് മൊഗ്രാൽ, എം മാഹിൻ മാസ്റ്റർ,എം എ അബ്ദുൽറഹ്‌മാൻ സ്വർത്തിമുല്ല,കെ എ കുഞ്ഞഹമ്മദ്,ഇർഫാൻ യു എം,കരീം അരിമല,സി എച്ച് ഖാദർ,ഖാദർ കട്ടത്തടുക്ക,അഷ്റഫ് പെർവാട്,എം എ ആരിഫ്,എം എ മൂസ,നൂഹ് കടവത്ത്, ടി എം മുഹമ്മദ് കടപ്പുറം  തുടങ്ങിയവർ  സംബന്ധിക്കുകയും,കളിക്കാരുമായി പരിചയപ്പെടുകയും ചെയ്തു.എം എൽ അബ്ബാസ്,മഖ്ദൂം,എച്ച് എ ഖാലിദ് എന്നിവർ കളി നിയന്ത്രിച്ചു.

 ടൂർണമെന്റിന് ഗ്രീൻ സ്റ്റാർ ക്ലബ്  പ്രസിഡണ്ട് മഖ്ദൂം,ഓർഗനൈസിംഗ് സെക്രട്ടറി നൗഷാദ്,ട്രഷറർ മുജീബ് പേരാൽ,സെല്ലു കടവത്ത്,ബാത്തി കെ കെ പുറം, തസ്‌രീഫ്,ഗാലിബ്‌,ജബ്ബാർ,അലി,ഖാദർ,നൗഷാദ് ഇസ്മായിൽ,രിഫാഈ എന്നിവർ നേതൃത്വം നൽകി വരുന്നു.

ഫോട്ടോ:മൊഗ്രാൽ ഗ്രീൻ സ്റ്റാർ ട്രോഫി ഫുട്ബോളിൽ ഫൈനലിൽ പ്രവേശിച്ച ടീമുകൾ.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments