കേബിള്‍ ടി.വി. ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ (സിഒഎ) 15-ാമത് കാസര്‍കോട് ജില്ലാ സമ്മേളനംഫെബ്രുവരി 15, 16 തീയ്യതികളില്‍ കാസര്‍കോട്, 15-ന് വൈകുന്നേരം 4 മണിക്ക് വിളംബര ജാഥ.
കാസര്‍ഗോഡ് : കേബിള്‍ ടി.വി. ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ (സിഒഎ) 15-ാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള കാസര്‍കോട് ജില്ലാ സമ്മേളനം ഫെബ്രുവരി 15, 16 തീയ്യതികളില്‍ കാസര്‍കോട് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തിന്റെ ഭാഗമായി 15-ന് വൈകുന്നേരം 4 മണിക്ക് മല്ലികാര്‍ജ്ജുന ക്ഷേത്ര പരിസരത്ത് നിന്നും പൊതുസമ്മേളന വേദിയായ പുതിയ ബസ്റ്റാന്റ് പരിസരത്തേക്ക് വിളംബര ഘോഷയാത്ര നടത്തും. തുടര്‍ന്ന് എന്‍.എ നെല്ലിക്കുന്ന് എംഎൽഎ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സി.ഒ.എ സംസ്ഥാന പ്രസിഡണ്ട് പ്രവീണ്‍ മോഹന്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലയിലെ മറ്റ് എംഎല്‍എ-മാരായ ഇ.ചന്ദ്രശേഖരന്‍, എ.കെ.എം അഷ്റഫ്, കെ.സി.സി.എല്‍ മാനേജിംഗ് ഡയറക്ടര്‍ പി.പി സുരേഷ്‌കുമാര്‍, സിഡ്‌കോ പ്രസിഡണ്ട് കെ.വിജയകൃഷ്ണന്‍, കേരളാവിഷന്‍ ന്യൂസ് മാനേജിംഗ് ഡയറക്ടര്‍ പ്രജീഷ് അച്ചാണ്ടി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. സി.ഒ.എ. ജില്ലാ പ്രസിഡണ്ട് വി.വി മനോജ്കുമാര്‍, സംഘാടക സമിതി ചെയര്‍മാന്‍ ഷുക്കൂര്‍ കോളിക്കര, സി.ഒ.എ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.ലോഹിതാക്ഷന്‍, സതീഷ് കെ.പാക്കം, ജില്ലാ ട്രഷറര്‍ പി.വിനോദ്, സി.സി.എന്‍ ചെയര്‍മാന്‍ കെ.പ്രദീപ്കുമാര്‍, സി.സി.എന്‍ മനേജിംഗ് ഡയറക്ടര്‍ ടി.വി മോഹനന്‍, സി.ഒ.എ. കാസര്‍കോട് മേഖലാ പ്രസിഡണ്ട് കെ.ദിവാകര, കാഞ്ഞങ്ങാട് മേഖല സെക്രട്ടറി പി.പ്രകാശ്, നീലേശ്വരം മേഖലാ സെക്രട്ടറി സി.പി ബൈജുരാജ് എന്നിവര്‍ ആശംസകള്‍ നേരും. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഹരീഷ് പി.നായര്‍ സ്വാഗതവും, സി.ഒ.എ കാസര്‍കോട് മേഖല സെക്രട്ടറി പാര്‍ത്ഥസാരഥി നന്ദിയും പറയും.
ഫെബ്രുവരി 16-ന് കാസര്‍കോട് ആര്‍.കെ മാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് രാവിലെ 10 മണിക്ക് സി.ഒ.എ ജില്ലാ പ്രസിഡണ്ട് വി.വി മനോജ്കുമാര്‍ പതാക ഉയര്‍ത്തും. ശേഷം പുഷ്പാര്‍ച്ചന, തുടര്‍ന്ന് അനുശോചനം. 10.30-ന് സി.ഒ.എ ജില്ലാ പ്രസിഡണ്ട് വി.വി മനോജ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ സി.ഒ.എ സംസ്ഥാന പ്രസിഡണ്ട് പ്രവീണ്‍ മോഹന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ ഷുക്കൂര്‍ കോളിക്കര സ്വാഗതം പറയും. നഗരസഭാ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട അനില്‍ വാഴുന്നോറടി, തിടമ്പ് നൃത്തത്തിനുള്ള അവാര്‍ഡ് നേടിയ ഉപേന്ദ്ര അഗ്ഗിത്തായ എന്നീ ഓപ്പറേറ്റര്‍മാരെ ആദരിക്കും. ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം നടത്തിയ കൈകൊട്ടിക്കളി, ക്രിക്കറ്റ്, ഷട്ടില്‍, മത്സരങ്ങളിലെ വിജയികള്‍ക്കുള്ള ട്രോഫികളും വിതരണം ചെയ്യും. സി.ഒ.എ ജില്ലാ സെക്രട്ടറി ഹരീഷ് പി.നായര്‍ ജില്ലാതല പ്രവര്‍ത്തന റിപ്പോര്‍ട്ടും, ജില്ലാ ട്രഷറര്‍ പി.വിനോദ് സാമ്പത്തിക റിപ്പോര്‍ട്ടും, കെ.രഘുനാഥ് ഓഡിറ്റ് റിപ്പോര്‍ട്ടും, സി.ഒ.എ സംസ്ഥാന എക്സി. കമ്മിറ്റി അംഗം കെ.വിജയകൃഷ്ണന്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിക്കും. ഉച്ചയ്ക്ക് ശേഷം ഗ്രൂപ്പ് ചര്‍ച്ചയും പൊതു ചര്‍ച്ചയും നടക്കും. കെ.സി.സി.എല്‍ മാനേജിംഗ് ഡയറക്ടര്‍ പി.പി സുരേഷ് കുമാര്‍, കേരളാവിഷന്‍ ന്യൂസ് എംഡി പ്രജീഷ് അച്ചാണ്ടി എന്നിവര്‍ ചര്‍ച്ചകള്‍ക്ക് മറുപടി പറയും. തുടര്‍ന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. കെ.സി.സി.എല്‍ ഡയറക്ടര്‍ കെ.പ്രദീപ്കുമാര്‍, സി.ഒ.എ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.ലോഹിതാക്ഷന്‍, സതീഷ് കെ.പാക്കം, സി.സി.എന്‍ ചെയര്‍മാന്‍ കെ.പ്രദീപ്കുമാര്‍, സി.സി.എന്‍ മനേജിംഗ് ഡയറക്ടര്‍ ടി.വി മോഹനന്‍, സി.ഒ.എ. കാസര്‍കോട് മേഖലാ പ്രസിഡണ്ട് കെ.ദിവാകര, കാഞ്ഞങ്ങാട് മേഖല സെക്രട്ടറി പി.പ്രകാശ്, നീലേശ്വരം മേഖലാ സെക്രട്ടറി സി.പി ബൈജുരാജ് എന്നിവര്‍ ആശംസകള്‍ നേരും. വി.വി മനോജ് കുമാര്‍, ഗിരീഷ് കുമാര്‍, വിനോദ് എന്നിവരടങ്ങിയ പ്രസീഡിയവും, ജയചന്ദ്രന്‍, സുധീഷ്, സുനില്‍ കുമാര്‍ എന്നിവരടങ്ങിയ മിനുറ്റ്സും, എം.ശ്രീധരന്‍, എം.മനോജ് കുമാര്‍, ജി.ചിത്ര എന്നിവരടങ്ങിയ പ്രമേയവും സമ്മേളന നടപടികള്‍ നിയന്ത്രിക്കും.
2026 മാർച്ച് 28, 29, 30 തീയ്യതികളിൽ മലപ്പുറം ജില്ലയിലെ തിരൂരിലാണ് സി.ഒ.എ-യുടെ സംസ്ഥാന സമ്മേളനം.
വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ഷുക്കൂര്‍ കോളിക്കര, സി.ഒ.എ ജില്ലാ പ്രസിഡണ്ട് വി.വി മനോജ് കുമാര്‍, സി.ഒ.എ ജില്ലാ സെക്രട്ടറി ഹരീഷ് പി.നായര്‍, പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ സതീഷ് കെ പാക്കം,ജില്ലാ സെക്രട്ടറി വിനോദ് പി എന്നിവര്‍ പങ്കെടുത്തു.
ഷുക്കൂര്‍ കോളിക്കര (ചെയര്‍മാന്‍) ഹരീഷ് പി നായര്‍(ജനറല്‍ കണ്‍വീനര്‍)
സംഘാടക സമിതി.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments