Breaking News

*കേബിള്‍ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ 15-ാമത് സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് വിളംബര ഘോഷയാത്രയും പൊതുസമ്മേളനവും നടന്നു.*

കാസർഗോഡ് : രണ്ട് ദിവസങ്ങളിലായി കാസര്‍ഗോഡ് നടക്കുന്ന കേബിള്‍ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ 15-ാമത് സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് വിളംബര ഘോഷയാത്രയും പൊതുസമ്മേളനവും നടന്നു. വൈകുന്നേരത്തോടെ മല്ലികാര്‍ജ്ജുന ക്ഷേത്ര പരിസരത്ത് നിന്നും ആരംഭിച്ച ഘോഷയാത്രയില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി ഓപ്പറേറ്റര്‍മാര്‍ പങ്കാളികളായി. പൊതുസമ്മേളന വേദിയായ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഘോഷയാത്ര സമാപിച്ചു. തുടര്‍ന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പ്രവിണ്‍ മോഹന്‍ അദ്ധ്യക്ഷത വഹിച്ചു. എം.എല്‍.എ എ.കെ.എം അഷറഫ് കെ.സി.സി.എല്‍ മാനേജിംഗ്ഡയറക്ടര്‍ പി.പി സുരേഷ്‌കുമാര്‍, സിഡ്‌കോ പ്രസിഡന്റ്‌കെ. വിജയകൃഷ്ണന്‍, അനിൽ വാഴുന്നോറടി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. സ്വാഗത സംഘം ചെയർമാൻഷുക്കൂര്‍ കോളിക്കര, കെസിസിഎല്‍ ഡയരക്ടര്‍ എം. ലോഹിതാക്ഷന്‍, സംസ്ഥാന കമ്മിറ്റി അംഗം സതീഷ് കെ പാക്കം ജില്ലാ പ്രസിഡണ്ട് വി വി മനോജ് കുമാര്‍, ജില്ലാ ട്രഷറര്‍ പി വിനോദ്, സിസിഎന്‍ ചെയര്‍മാന്‍ കെ പ്രദീപ് കുമാര്‍, എംഡി ടി.വി.മോഹനന്‍, വിവിധ മേഖലാ ഭാരവാഹികളായ കെ ദിവാകര, പ്രകാശ്, ബൈജുരാജ് സിപി, എന്നിവർ പ്രസംഗിച്ചു.  ജില്ലാ സെക്രട്ടറി ഹരീഷ് പി നായര്‍ സ്വാഗതവും പാർത്ഥസാരഥി നന്ദിയും പറഞ്ഞു. വിളംബര ജാഥക്ക് പ്രൗഢിയേകി കൊണ്ട് ശിങ്കാരിമേളം ,മുത്തുക്കുടകൾ,ഡൊള്ളു , പുലിക്കളി എന്നിവ അണിനിരന്നു.16ന് തിങ്കളാഴ്ച രാവിലെ കാസര്‍കോട് ആര്‍.കെ മാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് സി.ഒ.എ ജില്ലാ പ്രസിഡന്റ് വി.വി മനോജ്കുമാര്‍ പതാകഉയര്‍ത്തും. സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. നഗരസഭാ കൗണ്‍ സിലറായി തിരഞ്ഞെടുക്കപ്പെട്ട അനില്‍വാഴുന്നോറടി, തിടമ്പ് നൃത്തത്തിനുള്ള അവാര്‍ഡ് നേടിയ ഉപേന്ദ്ര അഗ്ഗിത്തായ എന്നീ ഓപ്പറേറ്റര്‍മാരെ ആദരിക്കും. ജില്ലാ സെക്രട്ടറി ഹരീഷ് പി. നായര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ പി. വിനോദ് സാമ്പത്തിക റിപ്പോര്‍ട്ടും, കെ. രഘുനാഥ് ഓഡിറ്റ് റിപ്പോര്‍ട്ടും, സംസ്ഥാന എക്‌സി. കമ്മിറ്റി അംഗം കെ. വിജയകൃഷ്ണന്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിക്കും. ഉച്ചയ്ക്ക് ശേഷം ഗ്രൂപ്പ് ചര്‍ച്ചയും പൊതുചര്‍ച്ചയും നടക്കും. തുടര്‍ന്ന്  ജില്ലയുടെ പുതിയഭാരവാഹികളെയും തിരഞ്ഞെടുക്കും.  മാര്‍ച്ച് 28, 29, 30തീയ്യതികളില്‍ മലപ്പുറം ജില്ലയിലെ തിരൂരിലാണ് സി.ഒ.എയുടെ  സംസ്ഥാന സമ്മേളനം.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments