കുമ്പളയിൽ രക്തദാന ക്യാമ്പ് 2026 ഫെബ്രുവരി 16ന് തിങ്കളാഴ്ച.
കുമ്പള : കാസർഗോഡ് ബ്ലഡ് ബാങ്ക്,ജനരക്ഷാ ബ്ലഡ് ഡോണേഴ്സ് കേരള,ആശ്രയ കുമ്പള,മൊഗ്രാൽ ദേശീയവേദി, അബുദാബി കാസ്രോട്ടാർ,ഡൗൺ ടൗൺ കുമ്പള എന്നിവയുടെ സഹകരണത്തോടെ കുമ്പള ടൗണിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
2026 ഫെബ്രുവരി 16ന് തിങ്കളാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് ക്യാമ്പ്. രക്തദാനത്തിനായി കുമ്പള ടൗണിൽ പഴയ ബസ്റ്റാൻഡ് പരിസരത്ത് പ്രത്യേകം സജ്ജീകരിച്ച സ്ഥലത്താണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കാസറഗോഡ് ആശുപത്രികളിൽ രോഗികൾക്ക് അടിയന്തിരമായും, അല്ലാതെയും രക്തത്തിന്റെ ആവശ്യം കൂടി വരുന്ന സാഹചര്യത്തിൽ രക്തദാന ക്യാമ്പ് പ്രയോജനപ്പെടുത്തണമെന്ന് ജനരക്ഷാ ചെയർമാൻ നാസർ ബായാർ,കൺവീനർ മുഹമ്മദ് സ്മാർട്ട് എന്നിവർ അറിയിച്ചു.
ഫോട്ടോ:രക്തദാന ക്യാമ്പിന് നേതൃത്വം നൽകുന്ന സംഘടനകളുടെ എംബ്ലം

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments