Breaking News

മൊഗ്രാൽ മെക് 7 സന്തോഷ് ട്രോഫി താരം അബൂബക്കർ ദിൽഷാദിനെ "സ്നേഹാദരവ്'' നൽകി അനുമോദിച്ചു.

മൊഗ്രാൽ : ഫുട്ബോളിന്റെയും മാപ്പിളപ്പാട്ടിന്റെയും നാട്ടിൽ നിന്ന് കേരള ടീമിലൂടെ സന്തോഷ് ട്രോഫിയിൽ കളിക്കാൻ അവസരം ലഭിച്ച മൊഗ്രാൽസ് സ്പോർട്സ് ക്ലബ് താരം അബൂബക്കർ ദിൽഷാദിന് മൊഗ്രാൽ പ്രഭാത വ്യായാമ കൂട്ടായ്മയായ മെക് 7 "സ്നേഹാദരവ്'' നൽകി അനുമോദിച്ചു.

 ചടങ്ങിൽ ദിൽഷാദിനെ മെക് 7 ന് വേണ്ടി കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽ ഖാദർ ഹാജി ഷാൾ അണിയിച്ച് മെമെന്റോ നൽകി അനുമോദിച്ചു. ചടങ്ങിൽ സംസ്ഥാന ഗുസ്തി മത്സരത്തിൽ സ്വർണം മെഡൽ നേടിയ മുഹമ്മദ് യാക്കോബിനും സ്നേഹാദരവ് നൽകി.ചടങ്ങിൽ മെക് 7 ജില്ലാ കോഡിനേറ്റർ  എം മാഹിൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. കുമ്പള മേഖലാ കോഡിനേറ്റർ സത്താർ ആരിക്കാടി,ഏരിയാ കോഡിനേറ്റർ ടി കെ ജാഫർ,മൊഗ്രാൽ മേഖലാ കോഡിനേറ്റർ റിയാസ് കരീം,ടി കെ അൻവർ,മുഹമ്മദ് കുഞ്ഞി മൈമൂൻ നഗർ,എം എ ആരിഫ്,എം എ മൂസ,ട്രെയിനർ എം എ അബൂബക്കർ സിദ്ദീഖ്,മുഹമ്മദ് അബ്ക്കോ,അനീസ് കോട്ട,അബ്ദുൽ ഖാദർ മാഷ് എന്നിവർ പ്രസംഗിച്ചു. സ്വീകരണത്തിന് അബൂബക്കർ ദിൽഷാദ് നന്ദി പറഞ്ഞു.

ഫോട്ടോ:മൊഗ്രാൽ മെക് 7 സന്തോഷ് ട്രോഫി താരം അബൂബക്കർ ദിൽഷാദിന് നൽകിയ സ്വീകരണ പരിപാടിയിൽ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽഖാദർ ഹാജി ഷാൾ അണിയിച്ച് മെമെന്റോ നൽകി അനുമോദിക്കുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments