*ആയിരമോ രണ്ടായിരമോ ബാങ്കിൽ സേവ് ചെയ്യാൻ കഴിവില്ലാത്ത പാവപ്പെട്ട വരിൽ നിന്നും മിനിമം ബാലൻസ് ഇല്ലെന്നും പറഞ്ഞ് ബാങ്കുകൾ പിഴയിനത്തിൽ ഇടാക്കിയത്8000 കോടി രൂപ*
ദില്ലി : കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പൊതുമേഖലാ ബാങ്കുകള്‍ ഉപഭോക്താക്കളില്‍ നിന്ന് ഭീമമായ തുക പിഴയായി ഈടാക്കിയെന്ന് കണക്കുകള്‍.
സേവിംഗ്സ് അക്കൗണ്ടുകളില്‍ മിനിമം ബാലൻസ് ഇല്ലാത്തതിൻ്റെ പേരില്‍ രാജ്യത്തെ 12 പ്രമുഖ ബാങ്കുകള്‍ പിഴയായി ഈടാക്കിയത് 8,000 കോടി രൂപയെന്നാണ് പുറത്ത് വന്ന കണക്കുകള്‍. സാധാരണക്കാർക്ക് ബാങ്കിംഗ് സേവനങ്ങള്‍ കൂടുതല്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് വൻതുക പിഴയിനത്തില്‍ ബാങ്കുകള്‍ ഈടാക്കുന്നത്. പിഴ ഈടാക്കുന്നതില്‍ ഒന്നാമൻ പഞ്ചാബ് നാഷണല്‍ ബാങ്ക് ആണെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്. കേന്ദ്ര സർക്കാർ പാർലമെൻ്റില്‍ വെച്ച കണക്കുകള്‍ പ്രകാരം മിനിമം ബാലൻസ് പിഴ ഈടാക്കിയതില്‍ പഞ്ചാബ് നാഷണല്‍ ബാങ്കാണ് ഒന്നാം സ്ഥാനത്തുള്ളത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഈ ഒരൊറ്റ ബാങ്ക് ഉപഭോക്താക്കളില്‍ നിന്ന് 1,500 കോടി രൂപയാണ് പിഴയായി വാങ്ങിയത്. പൊതുമേഖലാ ബാങ്കുകളില്‍ ഏറ്റവും ഉയർന്ന തുകയാണിത്.
*മുന്നില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക്*
പിഎൻബിക്ക് തൊട്ടുപിന്നാലെ മറ്റ് പ്രമുഖ ബാങ്കുകളുമുണ്ട്. ബാങ്ക് ഓഫ് ബറോഡ 1,272 കോടി രൂപയും ഇന്ത്യൻ ബാങ്ക് 1,166 കോടി രൂപയും പിഴയായി ഈടാക്കി. കർണാടക ആസ്ഥാനമായുള്ള കാനറ ബാങ്ക് 1,027 കോടി രൂപയും രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (SBI) 932 കോടി രൂപയും ഉപഭോക്താക്കളില്‍ നിന്ന് പിഴയായി വാങ്ങിയിട്ടുണ്ട്. എസ്‌എംഎസ് സേവനത്തിനും ഉപഭോക്താവിന് വൻതുക നല്‍കേണ്ടി വരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മിനിമം ബാലൻസിൻ്റെ കാര്യം മാത്രമല്ല, ബാങ്കുകള്‍ നല്‍കുന്ന എസ്‌എംഎസ് അലേർട്ട് സേവനത്തിനും ഉപഭോക്താക്കള്‍ വലിയ വില നല്‍കേണ്ടി വന്നിട്ടുണ്ട്. എസ്ബിഐ ഒഴികെയുള്ള മറ്റ് പൊതുമേഖലാ ബാങ്കുകളെല്ലാം ചേർന്ന് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ എസ്‌എംഎസ് സേവനങ്ങള്‍ക്കായി ഉപഭോക്താക്കളില്‍ നിന്ന് 3,388 കോടി രൂപ ഈടാക്കിയതായും കേന്ദ്ര സർക്കാർ പാർലമെന്റില്‍ അറിയിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments