ജില്ലാ വിഭജനം നടപ്പിലാക്കണം:മനുഷ്യാവകാശ കൂട്ടായ്മ.
തിരൂർ : ജനസംഖ്യയിൽ ഏറെ മുന്നിൽ നിൽക്കുന്ന മലപ്പുറം ജില്ലാ വിഭജനം എത്രയും വേഗം നടപ്പിലാക്കി ജനങ്ങളുടെ ആവശ്യത്തിന് അടിയന്തിര പരിഗണന നൽകണമെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ )ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഇത്രയും ജനസംഖ്യയുള്ള ജില്ലയിൽ അടിസ്ഥാന വികസനത്തിന് സൗകര്യത്തിന് ജില്ല വിഭജിച്ച് രണ്ട് ജില്ല ളാക്കിയാൽ മാത്രമെ ജനങ്ങളുടെ ഒട്ടേറെ പ്രശ്നങ്ങൾക്ക് കാലതാമസം കൂടാതെ പരിഹാരം കാണാൻ സാധിക്കുവെന്നും ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. യോഗം സംസ്ഥാന പ്രസിഡണ് ശശികുമാർ കാളികാവ് ഉദ്ഘാടനം ചെയ്തു. അബ്ദു റഹീം പൂക്കത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് മനാഫ് താനൂർ, മുസ്ഥഫ ഹാജി പുത്തൻ തെരു ,റഷീദ് തലക്കടത്തൂർ, എം.സി. അറഫാത്ത് , അഷ്റഫ് കളത്തിങ്ങൽ പാറ, മജീദ് ഹാജി തിരൂർ, ജമാൽ ഹാജി തിരൂർ, നസ്റുദ്ധീൻ തങ്ങൾ കൊട്ടന്തല, ..... താനാളൂർ, സുലെഖ സലാം പരപ്പനങ്ങാടി ,..... ടീച്ചർ പൊന്നാനി, ബിന്ദു അച്ചമ്പാട്ട്,ഉമ്മു സമീറ തേഞ്ഞിപ്പലം, ഫസ്ല യൂണിവേഴ്സിറ്റി പ്രസംഗിച്ചു. അംഗങ്ങൾക്കുള്ള ഐ.ഡി. കാർഡ് സംസ്ഥാന പ്രസിഡണ്ട് ശശികുമാർ കാളികാവ് വിതരണം ചെയ്തു. ജില്ലാ കമ്മറ്റി ഭാരവാഹികളായി മുസ്ഥഫ ഹാജി പുത്തൻ തെരു ( പ്രസിഡണ്ട് ) റഷീദ് തലക്കടത്തൂർ (ജനറൽ സെക്രട്ടറി), സമീറ കൊളപ്പുറം (ട്രഷറർ), ജമാൽ ഹാജി തിരൂർ, നസ്റുദ്ധീൻ തങ്ങൾ, സുലൈഖ സലാം (വൈസ് പ്രസിഡണ്ട് ), ..... ടീച്ചർ , നിയാസ് അഞ്ചപ്പുര ( സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.
👆 റഷീദ് തലക്കടത്തൂർ (ജന.സെക്ര)

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments