പുതുതായി പണിത അടുക്കത്തുബയൽ മുഹ്യദ്ദീൻ ജുമാ മസ്ജിദ് കുമ്പോൽ അലി തങ്ങൾ ഉൽഘാടനം ചെയ്തു.
കാസർഗോഡ് : അടുക്കത്തു ബയലിൽ നാഷണൽ ഹൈവേയ്ക്ക് സമീപം പുതുതായി പണിത മുഹിയുദ്ദീൻ ജുമാ മസ്ജിദ് കുമ്പോൽ കെ എസ് അലി തങ്ങൾ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം മുസ്‌ലിയാർ ബാങ്ക് വിളിച്ചു. ആലൂർ അബ്ദുൽ ഖാദർ ആറ്റക്കോയ തങ്ങൾ കൂട്ട പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മുഹിയുദ്ദീൻ ജുമാ മസ്ജിദ് ജനറൽ സെക്രട്ടറി സഫർ മഹ്മൂദ് അധ്യക്ഷത വഹിച്ചു. കർണാടക നിയമസഭാ സ്പീക്കർ യു ടി കാദർ മുഖ്യാതിഥിയായി സംസാരിച്ചു. സിറാജുദ്ദീൻ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തി. അടുക്കത്ത് ബയൽ ജുമാ മസ്ജിദ് ഖത്തീബ് ഇബ്രാഹിം സഖാഫി, അൽബയാൻ വനിത കോളേജ് പ്രിൻസിപ്പൽ ഹാഫിസ് ഹാഷിം അഹ്സ നി തുടങ്ങിയവർ സംസാരിച്ചു. അടുക്കത്ത് ബയൽ മുഹിയുദ്ധീൻ ജുമാ മസ്ജിദ് പ്രസിഡന്റ് കെ എ അബ്ദുൽ കരീം സിറ്റി ഗോൾഡ് സ്വാഗതവും, ട്രഷറർ ടി കെ മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments