*എച്ച്‌ഐവി**ഭീതിയില്‍ കേരളം*
ഇന്ന് നമ്മുടെ സമൂഹം ഭയക്കുന്ന ഒരു രോഗ ബാധയാണ് എച്ച്‌ഐവി. കഴിഞ്ഞ മാസം പുറത്തു വന്ന റിപ്പോർട്ടില്‍ ഇന്ത്യയില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ എച്ച്‌ഐവി രോഗ ബാധിതർ ഉണ്ടെന്നാണ് പറയുന്നത്. അതും യുവാക്കള്‍ക്കിടയിലാണ് ഏറ്റവുമധികം കേസുകള്‍ എന്നത് ആളുകളുടെ ഭയം വർധിപ്പിക്കുന്നുണ്ട്. എന്തുകൊണ്ടായിരിക്കും കേരളത്തില്‍ ഇത്രയധികം എച്ച്‌ഐവി രോഗ ബാധിതരുടെ എണ്ണം വർധിക്കുന്നത്..? ഫലപ്രദമായ ചികിത്സ രീതികള്‍ എന്തൊക്കെ..?
*എന്തുകൊണ്ട് എച്ച്‌ഐവി വർധിക്കുന്നു..?*
കേരളത്തത്തില്‍ ഇന്ന് വർധിച്ചു വരുന്ന ഡേറ്റിങ് ആപ്പുകളുടെ പ്രചാരവും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളും രോഗവ്യാപനത്തിന് വഴി ഒഴുകുന്നുണ്ട്. അതുപോലെ ഒന്നിലധികം വ്യക്തികളുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നത് രോഗം വർധിപ്പിക്കാൻ സാധ്യത കൂട്ടുന്നു. ഇന്ന് യുവാക്കള്‍ക്കിടയില്‍ ലഹരി ഉപയോഗം വർധിക്കുന്നുണ്ട്. ഒരാള്‍ ഉപയോഗിച്ച് സിറിഞ്ജ് മറ്റൊരാള്‍ ഉപയോഗിക്കുന്നത് രോഗം പെട്ടന്ന് മറ്റൊരാളിലേക്ക് പടർത്തും.
*പങ്കാളികള്‍ വിവാഹത്തിന് മുൻപ് എച്ച്‌ഐവി ടെസ്റ്റ് ചെയ്യണോ..?*
കേരളത്തില്‍ എച്ച്‌ഐവി വർധിക്കുന്നു എന്ന വാർത്തകള്‍ പുറത്ത് വന്നതിന് ശേഷം പലരും പറയുന്ന ഒന്നാണ് വിവാഹത്തിന് മുൻപ് എച്ച്‌ഐവി ടെസ്റ്റ് എടുത്തിരിക്കണം എന്നത്. എച്ച്‌ഐവി ടെസ്റ്റ് എടുക്കുന്നത് കഴിവതും നല്ലതാണ്. മാറ്റ് രോഗങ്ങള്‍ പോലെയല്ല, എച്ച്‌ഐവി ടെസ്റ്റിലുടെ മാത്രമേ അറിയാൻ സാധിക്കുകയുള്ളു. ഒരാള്‍ക്ക് അസുഖം ഉണ്ടെങ്കില്‍ അത് ട്രീറ്റ് ചെയ്ത് ശരിയാക്കാവുന്നതേ ഉള്ളു. എച്ച്‌ഐവി മാത്രമല്ല മറ്റു സെക്ഷുല്‍ ട്രാൻസ്മിറ്റഡ് രോഗങ്ങള്‍ ഉണ്ടോയെന്ന് ചെക്ക് ചെയ്യുന്നതും നല്ലതാണ്. എച്ച്‌ഐവി വൈറസ് ബാധ എട്ട് മുതല്‍ പത്ത് വർഷം വരെ ശരീരത്തില്‍ ലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. അതുകൊണ്ട് തന്നെ ഈ കാലയളവില്‍ രോഗ ബാധിതനായ വ്യക്തിയില്‍ നിന്നും അറിയാതെ തന്നെ മറ്റുള്ളവരിലേക്ക് രോഗം പകരാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ സ്വന്തം എച്ച്‌ഐവി സ്റ്റാറ്റസ് പരിശോധിച്ച് ബോധ്യപ്പെടേണ്ടത് ഓരോ വ്യക്തിയുടെയും സ്വന്തം ഉത്തരവാദിത്തമാണ്. എച്ച്‌ഐവി ആദ്യമേ കണ്ടുപിടിച്ച് അതിന് മരുന്ന് എടുത്തത് എയ്ഡ്‌സ് എന്ന വിപത്തിലേക്ക് പോകുന്നത് തടയാൻ സാധിക്കും.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments