അനാഥത്വത്തിൽ നിന്നും തണലിലേക്ക്; വയോധികയ്ക്ക് തുണയായി കാസറഗോഡ് പിങ്ക് പോലീസ്.
കാസറഗോഡ് : ആരുമില്ലാതെ നിരാലംബയായി കഴിഞ്ഞിരുന്ന വയോധികയ്ക്ക് തണലൊരുക്കി കാസറഗോഡ് പിങ്ക് പോലീസ് . പാറക്കട്ട ഭാഗത്ത് നാട്ടുകാരുടെ സഹായത്തോടെ കഴിഞ്ഞുവന്നിരുന്ന 75 വയസ്സുകാരി വാരിജയെയാണ് പിങ്ക് പോലീസ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്.
വാരിജയുടെ ദയനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പിങ്ക് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും അവർക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തു. തുടർന്ന് ASI ശാരദ SCPO ഗീത CPO മാരായ രേഷ്മ, രമ്യത എന്നിവർ ചേർന്ന് ബന്ധപ്പെട്ട അധികൃതരുമായി സംസാരിച്ച് ഇവരെ പരവനടുക്കത്തുള്ള ഗവൺമെന്റ് വൃദ്ധമന്ദിരത്തിൽ സുരക്ഷിതമായി എത്തിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments