കാസറഗോഡ് എംഡിഎംഎ വേട്ട: കാറിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി ഒരാൾ പോലീസ് പിടിയിൽ.
വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ വാഹനം പിന്തുടർന്ന് പിടികൂടി പരിശോധിച്ചപ്പോൾ ലക്ഷങ്ങൾ വിലവരുന്ന നിരോധിത രാസലഹരിയായ എംഡിഎംഎ കണ്ടെടുത്തു. കാസറഗോഡ് മുട്ടത്തൊടി കല്ലക്കട്ട സ്വദേശിയും നിലവിൽ ബേള കൊല്ലങ്കാനയിൽ താമസക്കാരനുമായ മുഹമ്മദ് റഫീഖ് ബി (39) ആണ് കാസറഗോഡ് പോലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 50 ഗ്രാമോളം എംഡിഎംഎ പിടികൂടി.
സബ് ഇൻസ്‌പെക്ടർ സി.ആർ. മൗഷാമിയും സംഘവും വിദ്യാനഗർ ഗവൺമെൻ്റ് കോളേജിന് സമീപം സർവീസ് റോഡിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് പ്രതി സഞ്ചരിച്ച കാർ എത്തിയത്. പരിശോധനയ്ക്കായി നിർത്താൻ ആവശ്യപ്പെട്ടപ്പോൾ വേഗത കുറച്ച ശേഷം പെട്ടെന്ന് സ്പീഡ് കൂട്ടി ഓടിച്ചുപോവുകയായിരുന്നു. പോലീസ് പിന്തുടർന്ന് ഗവൺമെൻ്റ് കോളേജിന് സമീപം കാറിന് കുറുകെ പോലീസ് വാഹനം ഇട്ടാണ് തടഞ്ഞത്. കാറിന്റെ സീറ്റിനടിയിൽ നിന്നും പ്രതിയുടെ പോക്കറ്റിൽ നിന്നുമായാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
കാസറഗോഡ് എഎസ്പി അച്യുത് അശോക് ഐപിഎസിന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്‌പെക്ടർമാരായ മൗഷമി സി.ആർ, നെജിൽ രാജ്, സിപിഒമാരായ ഗുരുരാജ്, ജെയിംസ്, നിജിൻ കുമാർ എ.വി, രജീഷ് കാട്ടാമ്പള്ളി, റിതേഷ്, അനീഷ്, ഭകതശൈവൽ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments