*ഐ.എൻ.എൽ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻ.വൈ.എൽ മുൻ സംസ്ഥാന പ്രസിഡന്റ്*
തിരൂർ : ഐ.എൻ.എൽ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻ.വൈ.എൻ മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.ശമീർ പയ്യനങ്ങാടി. പാർട്ടിയിലെ സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാണിച്ച് അദ്ദേഹം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി നൽകി. ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റും മുൻ മന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ എം.എൽ.എക്കെതിരെയും സെക്രട്ടറി കാസിം ഇരിക്കൂറിനെതിരെയുമാണ് സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെ ചൂണ്ടിക്കാട്ടി പരാതി നൽകിയത്. സേട്ടു സാഹിബ് സെന്റർ എന്നപേരിൽ ഓഫീസ് മാർഗമായി പണപ്പിരിവ് നടത്തുകയും പാർട്ടിയിൽ മറച്ചുവെക്കുകയും ചെയ്തു. അഖിലേന്ത്യാ പ്രസിഡണ്ട് പ്രൊഫസർ മുഹമ്മദ് സുലൈമാൻ അഹമ്മദ് ഏവർകോവിൽ എന്നിവർക്ക് പോപ്പുലർ ഫ്രണ്ട് ആയി ബന്ധമുണ്ടെന്നും പോപ്പുലർ ഫ്രണ്ടിനെതിരെയുള്ള സർക്കാരി നടപടികൾ അവർക്ക് ചോർത്തി നൽകിയിരുന്നതായി സംശയിക്കുന്നതായി സമീർ പറഞ്ഞു.
മന്ത്രിയായിരിക്കെ ദേവർകോവിൽ വിദേശത്തും സ്വദേശത്തുമുള്ള വ്യവസായികളിൽ നിന്ന് കോടികൾ പിരിച്ചാണ് സാമ്പത്തിക വെട്ടിപ്പ് നടത്തിയിട്ടുള്ളത് അത് വിദേശത്ത് ബിനാമി പേരുകളിൽ നിക്ഷേപിച്ചതായും അദ്ദേഹം ആരോപിച്ചു.
പാർട്ടിക്ക് ലഭിച്ച കേരള പി എസ് സി മെമ്പർ സ്ഥാനം സമദ് മാസ്റ്റർ എന്നയാൾക്ക് നൽകിയത് 40 ലക്ഷം രൂപ വാങ്ങിയിട്ടാണ് നിലവിൽ ഉണ്ടായിരുന്ന പഴയ പാർട്ടി ഓഫീസും സ്ഥലവും ഒന്നരക്കോടിയിൽ അധികം രൂപക്ക് വിൽക്കുകയും ഡോക്യുമെന്റിൽ കുറഞ്ഞ വില കാണിച്ച് വെട്ടിപ്പും നടത്തിയിട്ടുണ്ട്. ഔദ്യോഗിക വിഭാഗമായി അംഗീകാരം നേടാൻ സംസ്ഥാന വർക്കിംഗ് കമ്മിറ്റി യോഗം നടന്നതായി എഴുതി ചേർത്തു മിനിട്സ് ഉണ്ടാക്കി കോടതിയെ കബളിപ്പിച്ചതായും അദ്ദേഹം ആരോപിച്ചു. താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ടിന് സർട്ടിഫിക്കറ്റ് പുതുക്കി നൽകാൻ മന്ത്രി ദേവർകോവിലിന്റെ പി എ അൻവർ സാദത്ത് ഉൾപ്പെടെയുള്ളവർ പണം വാങ്ങിയിട്ടുണ്ട്. ഇത്തരത്തിലുള്ള പണങ്ങളാണ് പലയിടങ്ങളിലായി നിക്ഷേപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments