Breaking News

ആലംപാടി ഉസ്‌താദ് ആണ്ട് നേർച്ചഇന്ന് ആദർശ സംഗമംവഹാബ് സഖാഫി മമ്പാട് സംബന്ധിക്കും

ആലംപാടി : കേരള മുസ്‌ലിം ജമാഅത്ത് ആലംപാടി യൂണിറ്റ്
സംഘടിപ്പിക്കുന്ന ശൈഖുനാ ആലംപാടി ഉസ്താദ് ആണ്ട് നേർച്ചയും സ്വലാത്ത് വാർഷികവും പരിപാടിക്ക് തുടക്കമായി.    ഇന്ന് വൈകുന്നേരം 7 മണിക്ക് നടക്കുന്ന ആദർശ സംഗമത്തിൽ അബ്ദുൽ വഹാബ് സഖാഫി മമ്പാട്, അബ്ദുൽ ഖാദിർ സഖാഫി കാട്ടിപ്പാറ പ്രഭാഷണം നടത്തും. സമസ്ത കേന്ദ്ര മുശാവറ അംഗം എ.പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത് ഉദ്ഘാടനം ചെയ്യും.

 കഴിഞ്ഞ ദിവസം പരിപാടിക്ക് തുടക്കം കുറിച്ച് സ്വാഗതസംഘം വൈസ് ചെയർമാൻ സി.എം മുഹമ്മദ് ഹാജി പതാക ഉയർത്തി. മഖാം സിയാറത്തിന് ഹാഫിസ് ദാവൂദ് ഹിമമി സഖാഫി നേതൃത്വം നൽകി. കബീർ ഹിമമി സഖാഫി അനുസ്മരണ പ്രഭാഷണം നടത്തി.

ഇന്നലെ നടന്ന ഉദ്ഘാടന സംഗമത്തിൽ സി.എം മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് കാസർകോട് ജില്ലാ പ്രസിഡണ്ട് സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്തു.

സയ്യിദ് യു.പി.എസ് ജലാലുദ്ദീൻ തങ്ങൾ, എസ്.എ അബ്ദുൽ ഹമീദ് മൗലവി ആലംപാടി, അശ്റഫ് ജൗഹരി എരുമാട്, ആസിഫ് ആലംപാടി, അബ്ദുൽ ഹസീബ് അഹ്‌സനി, എസ്.ടി അബ്ദുല്ല ഹാജി, ബി.ബി മുഹമ്മദ്, സഈദ് ഹിമമി സഖാഫി, ഇർഷാദ് കരോടി സംബന്ധിച്ചു. സഫ്‌വാൻ ആലംപാടി സ്വാഗതം പറഞ്ഞു.

നാളെ നടക്കുന്ന സമാപന സംഗമത്തിൽ നൂറുസ്സാദാത്ത് ബായാർ തങ്ങൾ സംബന്ധിക്കും. അശ്റഫ് ജൗഹരി എരുമാട് പ്രഭാഷണം നടത്തും.

ഫോട്ടോ : കേരള മുസ്ലിം ജമാഅത്ത് ആലംപാടി യൂണിറ്റ് സംഘടിപ്പിക്കുന്ന
ആലംപാടി ഉസ്താദ് ആണ്ട് നേർച്ചയും സ്വലാത്ത് വാർഷികവും സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments