ദേശീയ പണിമുടക്ക്*യു ഡി ടി എഫ് പ്രതിഷേധ സംഗമം താക്കീതായി*
കാസർകോട് : കേന്ദ്രസർക്കാറിന്റെ തൊഴിലാളി-കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ദേശ വ്യാപകമായി നടത്തിയ പണിമുടക്കിന്റെ ഭാഗമായി യു ഡി ടി എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സംഗമവും നടത്തി.പഴയ ബസ്റ്റാൻഡിൽ നിന്നും ആരംഭിച്ച പ്രകടനം ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് സമാപിച്ചു.തുടർന്ന് നടന്ന പ്രതിഷേധ സംഗമം എസ് ടി യു സംസ്ഥാന ജന.സെക്രട്ടറി കെ പി മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു.ഐ എൻ ടി യു സി ജില്ല വൈസ് പ്രസിഡണ്ട് ടി വി കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു.യു ഡി ടി എഫ് ജില്ലാ ചെയർമാൻ ഷെരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു.ടി വി ഉമേഷ് (എച്ച് എം എസ്),എ അഹമ്മദ് ഹാജി,അഷ്റഫ് എടനീർ,ബീഫാത്തിമ ഇബ്രാഹിം,മുത്തലിബ് പാറക്കെട്ട്,പി ഐ എ ലത്തീഫ്,മൊയ്തീൻ കൊല്ലംപാടി,സുബൈർ മാര,ഷുക്കൂർ ചെർക്കളം,കെ ടി അബ്ദുറഹ്മാൻ (എസ്
ടി യു),അർജുനൻ തായലങ്ങാടി,ബി സി കുമാരൻ,കെ സുരേഷ് കുമാർ,സിജി ടോണി,ഉമേഷന്‍ അണങ്കൂർ,സത്യൻ സി ഉപ്പള (ഐ എൻ ടി യു സി) പ്രസംഗിച്ചു.
കേന്ദ്ര സർക്കാർ കൊണ്ടു വന്ന തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കുന്ന തൊഴിൽ കോഡ് നിയമങ്ങൾ പിൻവലിക്കുക, ദേശീയ തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കുക,
കർഷക വിരുദ്ധമായ വിത്ത് ബിൽ പിൻവലിക്കുക,
വൈദ്യൂതി ബിൽ പിൻവലിക്കുക
ഫോട്ടോ:
1 ദേശീയ പണിമുടക്കിന്റെ ഭാഗമായി യു ഡി ടി എഫ് ജില്ലാ കമ്മിറ്റി കാസർകോട് നഗരത്തിൽ നടത്തിയ പ്രതിഷേധ സംഗമം എസ് ടി യു സംസ്ഥാന ജന.സെക്രട്ടറി കെ പി മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്യുന്നു
2 ദേശീയ പണിമുടക്കിന്റെ ഭാഗമായി കാസർകോട് നഗരത്തിൽ യു ഡി ടി എഫ് നടത്തിയ പ്രതിഷേധ പ്രകടനം

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments