പോക്സോ കേസിൽ പ്രതി അറസ്റ്റിൽ
കാസർഗോഡ് : പോക്സോ കേസിൽ വെള്ളൂർ സ്വദേശിയായ ഫിർദൗസ് മൂപ്പന്റകത്ത് ആണ് അറസ്റ്റിൽ ആയത്. റോഡിൽ കൂടി സൈക്കിളിൽ പോവുകയായിരുന്ന 10 വയസുള്ള അതിജീവിതയെ പ്രതി തടഞ്ഞുനിർത്തി ലൈംഗിക അതിക്രമം നടത്തിയ കേസിൽ കാസറഗോഡ് വനിതാ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അജിതയും ജില്ലാ ക്രൈം സ്‌ക്വാഡും ചേർന്ന് കാസറഗോഡ് വെച്ചാണ് അറസ്റ്റ് ചെയ്തത്. പ്രതി ആരാണെന്ന് ആദ്യം തിരിച്ചറിയാൻ സാധിച്ചിരുന്നില്ല തുടർന്ന് നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിയുകയും പിടിക്കൂടുകയും ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പ്രതിക്കെതിരെ നേരത്തെ കാഞ്ഞങ്ങാട്, പെരിങ്ങോം സ്റ്റേഷനുകളിൽ സമാന രീതിയിലുള്ള കേസ് ഉണ്ടായിരുന്നു.
കാസറഗോഡ് എഎസ്പി അച്യുത് അശോക് ഐ.പി.എസിന്റെ മേൽനോട്ടത്തിൽ വനിതാ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ അജിത കെ സിപിഒ സുമി മോൾ, ജില്ലാ ക്രൈം സ്‌ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments