* ഷാർജയിൽ കാറിടിച്ച് രണ്ട് വയസ്സുകാരൻ മരിച്ചു;**മരിച്ചത് പിതാവിനെ കാണാൻ സന്ദർശകവിസയിലെത്തിയ ചട്ടിപ്പറമ്പിലെ അലൻ റൂമി*
ഷാർജ : പ്രവാസലോകത്തെ കണ്ണീരിലാഴ്ത്തി പിഞ്ചുബാലന്റെ വിയോഗം. ഷാർജയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്റെയും സഫ്‌നയുടെയും മകൻ അലൻ റൂമിയാണ് മരിച്ചത്.തലാൽ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്യുകയാണ് പിതാവ് ഷറഫുദ്ദീൻ. പിതാവിനെ കാണാനായി രണ്ട് മാസത്തെ സന്ദർശക വിസയിൽ മാതാവിനൊപ്പം കഴിഞ്ഞ മാസം 18നാണ് അലൻ റൂമി ഷാർജയിൽ എത്തിയത്. സന്തോഷം നിറഞ്ഞുനിൽക്കേണ്ട സന്ദർശനകാലയളവിലാണ് അപ്രതീക്ഷിത ദുരന്തം കുടുംബത്തെ തേടിയെത്തിയത്.
ബുധനാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്നലെ അൽ ഖിസൈസ് ഖബർസ്ഥാനിൽ ഖബറടക്കി.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments