Breaking News

നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് എവർഷൈൻ സ്കൂളിന്റെ സംഭാവന വിലപ്പെട്ടത്.-വി പി അബ്ദുൽ ഖാദർ ഹാജി.

മൊഗ്രാൽ : സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കച്ചവട താൽപര്യത്തോടെ പ്രവർത്തിച്ചുവരുന്ന ഈ കാലത്ത് തികച്ചും വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് മൊഗ്രാലിൽ കഴിഞ്ഞ മൂന്നര പതിറ്റാണ്ട് കാലമായി പ്രവർത്തിച്ചുവരുന്ന എവർഷൈൻ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ പ്രവർത്തണം ശ്ലാഘനീയമാണെന്ന് കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിപി അബ്ദുൽഖാദർ ഹാജി അഭിപ്രായപ്പെട്ടു. സ്കൂളിന്റെ 19-ആം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 നാട്ടിലെ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കിയ സൗജന്യ ട്യൂഷൻ പദ്ധതി,നിർധന വിദ്യാർത്ഥികളുടെ ഫീസിലെ ഇളവ്, അനാഥരായ കുട്ടികൾക്ക് സൗജന്യമായി വിദ്യാഭ്യാസം നൽകൽ എന്നിവ എവർഷൈൻ കോളേജിന്റെ മേന്മയാണെന്ന് വി പി അബ്ദുൽഖാദർ ഹാജി പറഞ്ഞു. ചടങ്ങിൽ എം എ ഹമീദ് അണങ്കൂർ അധ്യക്ഷത വഹിച്ചു. കുമ്പള പോലീസ് സബ് ഇൻസ്പെക്ടർ പ്രദീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.മോട്ടിവേറ്റർ വിജയൻ ശങ്കരം പാടി,കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബൽക്കീസ് എം ഗഫാർ എന്നിവർ മുഖ്യാതിഥികളായി സംബന്ധിച്ചു. സ്കൂൾ ചെയർമാൻ എ എം സിദ്ദീഖ് റഹ്മാൻ സ്വാഗതം പറഞ്ഞു.

 ചടങ്ങിൽ എവർ ഷൈൻ ടാലന്റ് സെർച്ച് എക്സാമിനേഷനിൽ റാങ്കുകൾ നേടിയ 15 വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും, ക്യാഷ് അവാർഡും, മെമെന്റോയും വിശിഷ്ടാതിഥികൾ വിതരണം ചെയ്തു. കുട്ടികളോടൊപ്പം ആടിയും,പാടിയും വേദി പങ്കിട്ട് രസിപ്പിച്ച ഗായകനും, മോട്ടിവേറ്ററുമായ വിജയൻ ശങ്കരം പാടിയുടെ ക്ലാസ്സ്‌ വേറിട്ടതായി.കുരുന്ന് കുട്ടികളുടെ ഒപ്പനയും,ഡാൻസും, കോൽക്കളിയും പരിപാടിയെ വർണ്ണാഭമാക്കി.

ചടങ്ങിൽ വാർഡ് മെമ്പർ ജമീലാ- ഹസ്സൻ,റിട്ട: ഹെഡ്മാസ്റ്റർ എം മാഹിൻ,സിദ്ദീഖലി മൊഗ്രാൽ,ഹമീദ് പെർവാഡ്,ടി എം ശുഹൈബ്,നാസർ മൊഗ്രാൽ,എം എ മൂസ,ടി കെ അൻവർ,സെഡ് എ മൊഗ്രാൽ,സി എം ഹംസ,എംജിഎ റഹ്മാൻ,മുഹമ്മദ് അബ്ക്കോ,റിയാസ് കരീം,കാദർ മൊഗ്രാൽ,പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്,എച്ച് എ കബീർ,മുഹമ്മദ് കുഞ്ഞി മൈമൂൻ നഗർ,ഹാരിസ് ബഗ്ദാദ്,മുർഷിദ് മൊഗ്രാൽ എന്നിവർ സംബന്ധിച്ചു. പരിപാടിക്ക് പ്രിൻസിപ്പാൾ സദീത, അധ്യാപകരായ സാഹിന,ബുഷ്റ, നൗഫിന,ഫർസാന എന്നിവർ നേതൃത്വം നൽകി.എഎം സിദ്ധീഖ് റഹ്മാൻ നന്ദി പറഞ്ഞു.

ഫോട്ടോ:മൊഗ്രാൽ എവർഷൈൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ പത്തൊമ്പതാം വാർഷികാഘോഷം കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽ ഖാദർ ഹാജി ഉദ്ഘാടനം ചെയ്യുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments