Breaking News

മാലിന്യം നീക്കാൻ നേരിട്ടിറങ്ങി പഞ്ചായത്ത് വൈസ് പ്രസിഡണ്ടും, പഞ്ചായത്ത് അംഗവും:കയ്യടിച്ച് ടൗൺ നിവാസികൾ.

കുമ്പള : ഹരിത കർമ്മ സേന കാണാതെപോയ കുമ്പള ടൗണിലെ  മാലിന്യ കൂമ്പാരം നീക്കാൻ നേരിട്ടിറങ്ങി കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വെൽക്കീസ് എം ഗ ഫാറും,പഞ്ചായത്ത് അംഗം ഹമീദ് കോയിപ്പാടിയും.നേരിൽ കണ്ട ടൗൺ നിവാസികൾ കയ്യടിച്ചു,സല്യൂട്ടും നൽകി.

 കുമ്പള ടൗണിൽ കഴിഞ്ഞ ദിവസമാണ് ഈ വേറിട്ട കാഴ്ച ടൗൺ നിവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഹരിത കർമ്മ സേന ടൗണിൽ നിന്ന് മാലിന്യം ശേഖരിക്കാറുണ്ടെങ്കിലും ടൗണിന് സമീപത്തെ ചിലയിടങ്ങളിൽ ഇവരുടെ ശ്രദ്ധ പതിയാറില്ല.ഇത് മനസ്സിലാക്കിയാണ് പഞ്ചായത്ത് വൈസ് പ്രസിഡണ്ടും,മെമ്പറും മാലിന്യം നീക്കം ചെയ്യാൻ ഹരിത കർമ്മ സേനാംഗങ്ങളെ കൂട്ടി ടൗണിലെത്തിയത്.പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ കെട്ടിടത്തിന് സമീപം വലിയ തോതിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ അടങ്ങിയ ചാക്കുകൾ  വലിച്ചെറിഞ്ഞന്നതായി കാണപ്പെടുകയും,അവ നീക്കം ചെയ്യുകയുമായിരുന്നു.

 ഇത്തരത്തിൽ ടൗണിലെ വിവിധ ഭാഗങ്ങളിൽ മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് നൽകാതെ പൊതു ഇടങ്ങളിൽ വലിച്ചെറിയുന്നത് നിത്യ സംഭവമാണ്.ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്തിന് പരാതികളും ലഭിക്കുന്നുണ്ട്.ടൗണിലെ സിസിടിവികൾ പരിശോധിച്ച്  ഇത്തരക്കാർക്ക് എതിരെ പിഴ ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കുമെന്ന് വൈസ് പ്രസിഡണ്ട് ബൽക്കീസ് എം ഗഫാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഫോട്ടോ:കുമ്പള ടൗണിൽ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങൾ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബൽക്കീസ് എം ഗഫാറും, പഞ്ചായത്ത് മെമ്പർ ഹമീദ് കോയിപ്പാടിയും ചേർന്ന് നീക്കം ചെയ്യുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments