രാജ്യത്ത് നിർഭയത്വത്തിന്റെ രാഷ്ട്രീയ ബദൽ ഉണ്ടാവണം; മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
മൊഗ്രാൾ പുത്തൂർ : ജനാതിപത്യത്തിന്റെ ദൗർബല്യത്തെ ചൂഷണം ചെയ്ത് സംഘപരിവാർ ഭരിച്ച നമ്മുടെ രാജ്യം നിലവിൽ എവിടെയെത്തി നിൽക്കുന്നുവെന്ന് നാം മനസിലാക്കണമെന്ന് എസ്ഡിപിഐ ദേശീയ കമ്മിറ്റി അംഗം
മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു
ഭരണകൂടം കലാപം നടത്തുന്ന രാജ്യത്ത് സംഘർഷ രഹിതമായ ഇന്ത്യക്ക് വേണ്ടി പൗരന്മാർ രാഷ്ട്രീയപ്രവർത്തനം ഗൗരവമായി കാണണം,
രാജ്യത്ത് നിരവധി കലാപങ്ങൾ നടത്തിയ ഉത്തരവാദികൾക്ക് കൈയാമം വെക്കാൻ രാജ്യം ഭരിച്ചു പോയവർക്കോ, ഭരിക്കുന്നവർക്കോ സാധിച്ചിട്ടില്ല.
സംഘ പരിവാർ നേതാക്കൾക്ക് വിരുന്നൊരുക്കിയാൽ മുസ്ലിം വിഭാഗങ്ങൾ സുരക്ഷിതാരാണെന്നാണ് സമുദായ രാഷ്ട്രീയ നേതാക്കളടക്കം കരുതുന്നത്,
നിലവിൽ പൗരന്മാർ
അവകാശമില്ലാത്തവരായി മാറാനാണ് വഖഫ്, എസ്ഐആർ തുടങ്ങിയവയിലൂടെ സംഘി ഭരണകൂടം ശ്രമിക്കുന്നത്,
ഭരണഘടന ഉയർത്തി പിടിച്ച്
അവർണ വിഭാഗങ്ങൾ രാഷ്ട്രീയ മുന്നേറ്റമല്ലാതെ ഇതിന് പരിഹരമില്ല എന്നും അദ്ദേഹം പറഞ്ഞു
എസ്ഡിപിഐ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി എരിയാലിൽ സംഘടിപ്പിച്ച ജനപ്രതിനിധികൾക്കുള്ള സ്വീകരണ പൊതുസമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം പുതുതായി പുതുതായി പാർട്ടിയിലെത്തിയവർക്ക് മെമ്പർർഷിപ്പ് വിതരണവും നടന്നു
പഞ്ചായത്ത് പ്രസിഡന്റ് ബഷീർ അബൂബക്കർ അധ്യക്ഷത വഹിച്ചു
ജില്ലാ പ്രസിഡന്റ് സിഎ സവാദ്, ജില്ലാ ജനറൽ സെക്രട്ടറി ഖാദർ അറഫ, സെക്രട്ടറി എഎച്ച് മുനീർ, മണ്ഡലം സെക്രട്ടറി ബഷീർ ബിടി, മഞ്ചേശ്വരം മണ്ഡലം പ്രസിഡൻ്റ് നാസർ ബംബ്രാണ,
മഞ്ചേശ്വരം പഞ്ചായത്ത് അംഗം ശരീഫ് പാവൂർ തുടങ്ങിയവർ അഭിവാദ്യമർപിച്ചു
പഞ്ചായത്ത് സെക്രട്ടറി ഖലീൽ കല്ലങ്കൈ സ്വാഗതവും
അൻവർ കല്ലങ്കൈ നന്ദിയും പറഞ്ഞു
പൊതുസമ്മേളനത്തിന്റെ ഭാഗമായി ജനപ്രതിനിധികളെ ആനയിച്ചുകൊണ്ട്
എരിയാലിൽ റാലിയും നടന്നു

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments