Breaking News

എൽ.ഡി.എഫ് കാഞ്ഞങ്ങാട് അസംബ്ലി മണ്ഡല വികസന മുന്നേറ്റ ജാഥാ സമാപിച്ചു.

കാഞ്ഞങ്ങാട് : ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് അസംബ്ലി മണ്ഡലത്തിൽ നടത്തിയ വികസന മുന്നേറ്റ ജാഥയുടെ സമാപനം നടന്നു. ഈ ചന്ദ്രശേഖരൻ എംഎൽഎ ലീഡറും കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പിൽ ഡെപ്യൂട്ടി ലീഡറും സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റംഗം വി.വി. രമേശൻ മാനേജരുമായ കാഞ്ഞങ്ങാട് ജാഥ പുതുക്കൈയിൽ നിന്നും ആരംഭിച്ച് ഒഴിഞ്ഞവളപ്പ്, കല്ലൂരാവി, അരയി, നെല്ലിക്കാട്ട്, കിഴക്കുംകര, വെള്ളിക്കോത്ത്, കൊളവയൽ, രാവണേശ്വരം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വേലാശ്വ രത്ത് സമാപിച്ചു. വേലാശരത്ത് എത്തിച്ചേർന്ന ജാഥ അംഗങ്ങളെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഹാരാർപ്പണം നടത്തി സ്വീകരിച്ച് ആനയിച്ചു. സമാപന സമ്മേളനം സിപിഐഎം മുൻ ജില്ലാ സെക്രട്ടറി എം. വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ. ബിന്ദു അധ്യക്ഷയായി. ഇ. ചന്ദ്രശേഖരൻ എം.എൽ.എ കുര്യാക്കോസ് പ്ലാപ്പറമ്പിൽ, വി. വി. രമേശൻ, കെ. രാജ് മോഹൻ എന്നിവർ സംസാരിച്ചു. വി. കെ. രാജൻ ഷാലു മാത്യു, ഒക്ലാവ് കൃഷ്ണൻ, പി കെ നിഷാന്ത്, ഗോവിന്ദൻ പള്ളിക്കാപ്പിൽ,  കെ. എസ്. കുര്യാക്കോസ്, സി. കെ. നാസർ, പി. പി. രാജു, എം.പി. ജയേഷ്, ഉദിനൂർ സുകുമാരൻ, രാഹുൽ നിലാങ്കര കൂലേരി രാഘവൻ, പി.അപ്പുക്കുട്ടൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. കൃഷ്ണൻ കോടാട്ട് സ്വാഗതം പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments