വെള്ളിക്കോത്ത് മഹാകവി പി' സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രീ പ്രൈമറി കലോത്സവം 'കിലുക്കം 2026' സംഘടിപ്പിച്ചു.
വെള്ളിക്കോത്ത് : മഹാകവി പി' സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വെള്ളിക്കോത്ത് പ്രീ പ്രൈമറി കുട്ടികളുടെ കലോത്സവം സംഘടിപ്പിച്ചു. കിലുക്കം 2026 എന്ന പേരിൽ നടന്ന കലോത്സവം വെള്ളിക്കോത്ത് യങ്മെൻസ് ഗ്രൗണ്ടിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു.
വെള്ളിക്കോത്ത്: മഹാകവി പി സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ പ്രീ പ്രൈമറി വിഭാഗം വിദ്യാർത്ഥികളുടെ കലാമേള സംഘടിപ്പിച്ചു. കിലുക്കം 2026 എന്ന പേരിൽ സംഘടിപ്പിച്ച കലാമേള ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ. വി. വിദ്യാധരൻ അധ്യക്ഷത വഹിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. വി. തുളസി മുഖ്യാതിഥിയായി പങ്കെടുത്തു. സംസ്ഥാന സ്കൂൾ മേളകളിലെ വിജയികൾക്കും പരിശീലകർക്കുമു ള്ള അനുമോദനം അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരൻ നിർവഹിച്ചു. പ്രീ പ്രൈമറി ടാലന്റ് വിജയികൾക്കുള്ള അനുമോദനം ജില്ലാ പഞ്ചായത്ത് മെമ്പർ കെ. സബീഷ് നിർവഹിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. വി. രാഘവൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ബിന്ദു, ആജാനൂർ പഞ്ചായത്ത് മെമ്പർ കെ. സി. ശ്രീവിദ്യ, സ്കൂൾ വികസന സമിതി ചെയർമാൻ എം. പൊക്ലൻ, എസ്. എം.സി വൈസ് ചെയർമാൻ വി. ഗിനീഷ്, പി.ടി.എ വൈസ് പ്രസിഡണ്ട് കെ.സുജിത്ത്, മദർ പി. ടി.എ പ്രസിഡണ്ട് സനീജ അജയൻ, ഫിനാൻസ് കമ്മിറ്റി ചെയർമാൻ കെ. സജിത്ത് കുമാർ, യങ്ങ് മെൻസ് ക്ലബ്ബ് പ്രസിഡണ്ട് പി. പി. കുഞ്ഞികൃഷ്ണൻ നായർ, നെഹ്റു ബാലവേദി ആൻഡ് സർഗ്ഗ വേദി പ്രസിഡണ്ട് കെ. ടി. ചന്ദ്രൻ, സ്കൂൾ സീനിയർ അസിസ്റ്റന്റു മാരായ പി. ഹേമ മാലിനി, എ.സി.അമ്പിളി, സ്റ്റാഫ് സെക്രട്ടറി പി. വി. ഗീത, നാടൻ പാട്ട് കലാകാരൻ രവി വാണിയംപാറ, സ്കൂൾ കായികാധ്യാപകൻ സോജൻ ഫിലിപ്പ് എന്നിവർ സംസാരിച്ചു. സ്കൂൾ പ്രധാനാദ്ധ്യാപിക ബി.പ്രേമ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ. വി. മനോജ് നന്ദിയും പറഞ്ഞു. തുടർന്ന് നാടൻപാട്ട് കലാകാരൻ രവി വാണിയം പാറയുടെ നാടൻപാട്ടും പ്രീ പ്രൈമറി, എൽ. പി, യു.പി,എച്ച്.എസ് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച വിജയം കൈവരിച്ച മോഹിനിയാട്ടം, പൂരക്കളി, കോൽക്കളി എന്നിവയും അരങ്ങേറി.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments