സെക്രട്ടറിയെറ്റ് ധർണ്ണനടത്തി.
തിരുവനന്തപുരം : നവ ജനശക്തി കോൺഗ്രസ്സ് തീരുവനന്തപുരം ജില്ല കമ്മിറ്റി രാവിലെ പതിനൊന്ന് മണിക്ക് തിരുവനന്തപുരം സെക്രട്ടറിയെറ്റിന് മുൻപിൽ തൊഴിലെവിടെ സർക്കാരെ എന്ന മുദ്രാവാക്യമുയർത്തി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ നവ ജനശക്തി കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂർ ഉദ്ഘാടനം ചെയ്തു.നിയമസഭ യുവജന ക്ഷേമ സമിതി റിപ്പോർട്ട് ഉടൻ നടപ്പാകുക.അനധികൃത നിയമനങ്ങൾ റദ്ദ് ചെയ്യുക.തുടങ്ങി ആവിശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് ധർണ്ണ സംഘടിപ്പിച്ചത് തിരുവനന്തപുരം ജില്ല പ്രസിഡന്റ് വേണുഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു. തായി മടത്തിൽ നൗഷാദ് മുസ്ലിയാർ , എൻ.എ. സബീർ, അനീഷ്, ബാബു അമരാവതി, കുറ്റിമൂട് ഫറൂക് , ഹുസൈൻ നെടുമങ്ങാട്, അൽ അലീഫ് കണിയാപുരം. മാത്യു കൂട്ടി പേരൂർക്കട ,ഫിറോസ് കുറ്റിമൂട് , സജു ടോൾ മുക്ക് ,രമണിക്കാട്ടാക്കട, ബാബു വാമനപുരം, സനു ആറ്റിങ്ങൽ, ഷൈലജ ആലിയാട് തുടങ്ങി നേതാക്കൾ നേതൃത്വം നല്കി.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments