Breaking News

കാഞ്ഞങ്ങാട് സൗത്ത് സ്കൂളിൽ ഹ്യുമൻ ലൈബ്രറിക്ക് തുടക്കമായി.


കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് സൗത്ത് ജി വി എച്ച് എസ് സ്കൂളിലെ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിൻ്റെയും നാഷണൽ സർവീസ് സ്കീം യൂണിറ്റിൻെയും നേതൃത്വത്തിൽ ആരംഭിച്ച  ഹ്യുമൻ ലൈബ്രറിയിൽ പുസ്തകമായി മാറിയ അനുഭവങ്ങൾ പങ്കിട്ട ഗിഫ്റ്റഡ് ചിൽഡ്രൻസ് പ്രോഗ്രാം കാസർഗോഡ് ജില്ല കോർഡിനേറ്റർ ജയരാജൻ എം സി പി വിദ്യാർത്ഥികളോട് സംവദിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഇത് വേറിട്ടൊരനുഭവം ആയിരുന്നു.

സ്കൂളിലെ ഹ്യൂമൻ ലൈബ്രറികൾ സംവേദനാത്മക സംരംഭങ്ങളാണെന്നും  അവിടെ സന്ദർശകർ പുസ്തകങ്ങൾ കടം വാങ്ങുന്നതിനുപകരം, ആളുകളെ (മനുഷ്യ പുസ്തകങ്ങൾ) അവരുടെ വ്യക്തിപരമായതും, പലപ്പോഴും പറയാത്തതുമായ, ജീവിതകഥകൾ കേൾക്കാൻ "അവസരം" ഒരുക്കുന്നു. 

 പ്രതിരോധശേഷി, വിവേചനം, സ്വത്വം എന്നിവയെക്കുറിച്ചുള്ള കഥകൾ പങ്കിടുന്ന വൈവിധ്യമാർന്ന, യഥാർത്ഥ ജീവിത "മനുഷ്യ പുസ്തകങ്ങൾ" ഇതിൽ ഉൾപ്പെടുന്നു.

പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെട്ടവരിൽ നിന്നും , സമൂഹ നേതാക്കളിൽ നിന്നും വിദ്യാർത്ഥികൾക്ക് കഥകൾ കേൾക്കാനായാണ്  ഇത്തരമൊരു  ഹ്യൂമൻ ലൈബ്രറി ആരംഭിച്ചതെന്ന് പ്രിൻസിപ്പാൾ പി എസ് അരുൺ പറഞ്ഞു.

ഒരു ലൈബ്രറിയെപ്പോലെ, "വിദ്യാർത്ഥികൾക്ക്" 20-30 മിനിറ്റ് ദൈർഘ്യമുള്ള ഒരു വ്യക്തിഗത സംഭാഷണത്തിനായി ഒരു "പുസ്തകം" (വ്യക്തി) കടമെടുക്കാം. ഇതിനായി ഒരു ദിവസത്തെ ഓരോ പീരിയഡിൽ നിന്നും 5 മിനിറ്റ് വീതം മാറ്റി വച്ചിട്ട് അവസാനത്തെ 20 - 30 മിനിറ്റ് ഹ്യുമൻ ലൈബ്രറി പ്രവർത്തിക്കും. 

 മാറ്റത്തിനായുള്ള ഒരു സംവാദം സൃഷ്ടിച്ചുകൊണ്ട് കൂടുതൽ ഉൾക്കൊള്ളുന്ന ഒരു ലോകം സൃഷ്ടിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് കരിയർ മാസ്റ്റർ പി സമീർ സിദ്ദീഖി പറഞ്ഞു.

സ്കൂൾ പ്രിൻസിപ്പാൾ പി എസ് അരുൺ, കരിയർ മാസ്റ്റർ പി സമീർ സിദ്ദീഖി , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആർ മഞ്ജു, എസ് സനിത , സി എം പ്രജീഷ്, കെ  അർച്ചന ,  ഷ്യാമിത പി പി, സുബിതാശ്വതി, സിന്ധു പി രാമൻ, ലസിത തുടങ്ങിയവർ പങ്കെടുത്തു

ഫോട്ടോ ക്യാപ്ഷൻ

കാഞ്ഞങ്ങാട് സൗത്ത് ജി വി എച്ച് എസ് സ്കൂളിലെ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിൻ്റെയും നാഷണൽ സർവീസ് സ്കീം യൂണിറ്റിൻെയും നേതൃത്വത്തിൽ ആരംഭിച്ച  ഹ്യുമൻ ലൈബ്രറിയിൽ പുസ്തകമായി മാറിയ അനുഭവങ്ങൾ പങ്കിട്ട ഗിഫ്റ്റഡ് ചിൽഡ്രൻസ് പ്രോഗ്രാം കാസർഗോഡ് ജില്ല കോർഡിനേറ്റർ ജയരാജൻ എം സി പി വിദ്യാർത്ഥികളോട് സംവദിക്കുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments