വികസന പൂർണത ഉറപ്പ് വരുത്തണം - കുറുക്കോളി മൊയ്തീൻ
പുറത്തൂർ : തദ്ദേശ സ്ഥാപനങ്ങളിൽ വികസനത്തിനായുള്ള ഫണ്ടുകൾ വാർഡുകൾക്ക് തുല്യമായി വീതം വെക്കാതെ പദ്ധതികളുടെ അനിവാര്യത മനസിലാക്കി മുൻഗണനാ ക്രമത്തിൽ നടപ്പിലാക്കിയാൽ മാത്രമേ തദ്ദേശ വികസന പൂർണത ഉറപ് വരുത്താനാകൂ എന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ പറഞ്ഞു.
മലപ്പുറം ജില്ലാ പഞ്ചായത്ത് മംഗലം ഡിവിഷൻ മെമ്പർ ആരതി
പ്രദീപ് ന്റെ നേതൃത്വത്തിൽ ഡിവിഷനിലെ വാർഡ് മെംബർ മാർക്ക് നടത്തിയ വികസന സങ്കല്പ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് മെമ്പർ ആരതി പ്രദീപ് അധ്യക്ഷത വഹിച്ചു. പ്രോജക്ട് ഡയറക്ടർ ഡോ. അബ്ദുൽ ജബ്ബാർ അഹമദ് പദ്ധതി വിശദീകരിച്ചു.
തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷബ്ന കുളങ്ങര വീട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാരായ ജസ്ന ബാനു, (പുറത്തൂർ)
സിഎം റംല ടീച്ചർ (മംഗലം) സക്കീന, (വെട്ടം) ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി അമീൻ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ട് മാരായ
എം അബ്ദുല്ല കുട്ടി, അഡ്വക്കറ്റ് പി നസറുള്ള, പുറത്തൂർ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി എം പുരുഷോത്തമൻ മാസ്റ്റർ,
കോഡിനേറ്റർ
സലിം കൂട്ടായി എന്നിവർ പ്രസംഗിച്ചു.
മലയാള സർവകലാശാല ഡെവലപ്മെന്റ് സ്റ്റഡീസിലെ പ്രൊഫസർ ഡോക്ടർ മല്ലിക, ഇന്നവേഷൻ റിസേർച് സൊസൈറ്റി ചെയർമാൻ ഡോക്ടർ നിസാം റഹ്മാൻ എന്നിവർ ക്ലാസെടുത്തു.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ വെട്ടം
ആലിക്കോയ ഉദ്ഘാടനം ചെയ്തു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷബ്ന കുളങ്ങര വീട്ടിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് തലത്തിൽ ചർച്ച ചെയ്ത വിവിധ പദ്ധതികൾ പഞ്ചായത്ത് പ്രസിഡൻ്റ് മാർ അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ ആരതി പ്രദീപ് ചർച്ചകൾക്ക് മറുപടി പറഞ്ഞു.
പുറത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്
ടി പി പ്രഭാകരൻ, മംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
എ കെ സലീം,
വെട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു
എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ : മലപ്പുറം ജില്ലാ പഞ്ചായത്ത് മംഗലം ഡിവിഷൻ മെമ്പർ ആരതി പ്രദീപിന്റെ നേതൃത്വത്തിലുള്ള സങ്കൽപ്പ ശിൽപ്പശാല

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments