ധാർമിക മൂല്യമുള്ള വിദ്യാർത്ഥികളെയാണ് നാടിന് ആവശ്യം - ആലത്തിയൂർ ദുറുൽ ഖുർആൻ,അന്നൂർ ഹഫിസ് സെറിമണി.
ആലത്തിയൂർ : ദാറുൽ ഖുർആൻ അക്കാദമി ആലത്തിയൂരിൽ നിന്നും ഖുർആൻ പരിപൂർണ്ണമായും മനപ്പാഠമാക്കിയ വിദ്യാർത്ഥികൾക്കുള്ള സനദ് ധാന സംഗമം, അന്നൂർ ഹാഫിസ് സെറിമണിയുടെ ഉദ്ഘാടനം ഡോ.എം.പി അബ്ദുസമദ് സമദാനി .എം.പി നിർവഹിച്ചു.
നൈമിഷികമായ ഐഹിക ജീവിതത്തിൻ്റെ ആനന്ദങ്ങളിലും ആസ്വാദനങ്ങളിലും മാത്രം അഭയം കണ്ടെത്തുകയും,ജീവിത പ്രതിസന്ധികളെ തരണം ചെയ്യാൻ കഴിയാതെ ജീവനൊടുക്കുകയും,സ്വന്തം മാതാവിനെ പോലും കൊല ചെയ്യാൻ മടിക്കാത്ത ക്രൂരമായ മനസ്സുകളുടെ ഉടമകളായി പുതു തലമുറ മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ഖുർആനിൻറെ വചനങ്ങൾ നെഞ്ചിലേറ്റിയ വിദ്യാർത്ഥികളെ അഭിനന്ദിക്കേണ്ടതുണ്ട് എന്നും ഖുർആൻ ജീവിതത്തിൻറെ വഴികാട്ടിയായി മാറണമെന്നും അബ്ദുസമദ് സമദാനി എം.പി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു:
വൈകുന്നേരം 4:30 ന് ദാറുൽ ഖുർആൻ ക്യാമ്പസിൽ ആരംഭിച്ച പൊതു പരിപാടിയിൽ ഹാരിസ് കായക്കൊടി സ്വാഗതം പറഞ്ഞു,കെ. ടി.ജലീൽ എം.എൽ.എ മുഖ്യാതിഥിയായി ,ദാറുൽ ഖുർആൻ ഡയറക്ടർ,മുഹമ്മദ് നൂറുൽ അമീൻ അധ്യക്ഷപദം അലങ്കരിച്ചു. കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ സനദ് ദാനം നിർവഹിച്ചു. തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മുജീബ് പൂളക്കൽ,എ.പി അബ്ദുസമദ്,മനാഫ് മാസ്റ്റർ, വി.പി.എ. ശാക്കിർ,എം. അബ്ദുള്ളക്കുട്ടി, എ .ശിവദാസൻ, അഡ്വക്കറ്റ് നസ്റുല്ല തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.അബ്ദു ശഹീദ് ഫാറൂഖി നന്ദി പറഞ്ഞു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments