Breaking News

ഒളവറ ഗ്രന്ഥാലയം: റിപ്പബ്ലിക് സദസ്സ്.

തൃക്കരിപ്പൂർ :'വികസനം തുടരട്ടെ,സോദരത്വം പുലരട്ടേ'എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് ഇന്ത്യൻ ഭരണഘടനയുടെ അന്തസത്ത ജനങ്ങളിലേക്ക് എത്തിക്കുന്നതിനും, ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങളെയും, കടമകളെയും കുറിച്ച് ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ ക്വിസ് മത്സരവും,ചിത്ര രചനാ മത്സരവും സംഘടിപ്പിച്ചു.
' ഇന്ത്യൻ ഭരണഘടന' എന്ന വിഷയത്തെ ആസ്പദമാക്കി എൽ.പി, യു.പി വിദ്യാർത്ഥികൾക്കായി  സംഘടിപ്പിച്ച ക്വിസ് മത്സരം ടി.സാന്ദ്ര നിയന്ത്രിച്ചു.മത്സര വിജയികൾക്ക് സമ്മാന വിതരണം നടത്തി. ഗ്രന്ഥാലയം പ്രസിഡണ്ട് ടി.വി.വിജയൻ അധ്യക്ഷനായി. സെക്രട്ടറി സി.ദാമോദരൻ,ടി.വി.ഗോപി,സജിന.കെ,ആശാ പവിത്രൻ,ശ്രീജ സന്തോഷ്,ഗ്രീഷ്മ.കെ.പി, കാരള രാഘവൻ,വി.നാരായണൻ,കാരള കുഞ്ഞിക്കണ്ണൻ,എം.നാരായണൻ,കെ.വി.പത്മനാഭൻ തുടങ്ങിയവർ നേതൃത്വം നൽകി.

ഫോട്ടോ : മത്സര വിജയികൾ സംഘാടകർക്കൊപ്പം



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments