Breaking News

സാംസ്കാരിക കൂട്ടായ്മയായ 'ആവാസ് ആതവനാടിന്റെ' ഒന്നാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

പുത്തനത്താണി : ആതവനാടിൻ്റെ കാലാ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് സജീവ സാന്നിധ്യമായ ആവാസ് ആതവനാടിന്റെ' ഒന്നാം വാർഷികം
വിവിധ പരിപാടികളോടെ ആഘോഷിച്ചു.
സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്,
ചിത്രപ്രദർശനം,സാംസ്കാരിക സമ്മേളനം, കലാസന്ധ്യ തുടങ്ങിയവ 
വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടത്തി.
സാംസ്കാരിക സമ്മേളനവും കലാസന്ധ്യയും എഴുത്തുകാരൻ പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
വെറുപ്പിൻ്റെ രാഷ്ട്രീയ കാലത്ത് പുതിയ ആവിഷ്ക്കാരമുണ്ടാക്കി അതിനെ സർഗാത്മകമാക്കണമെന്നും
വെറുപ്പിനെതിരെ പത്താൾ ചേർന്നാൽ അതൊരു രാഷ്ട്രീയമാണെന്നും
പി.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. 
മനുഷ്യർ ഒത്തുകൂടുന്ന സ്ഥലത്ത് നിന്നാണ് സാംസ്കാരിക മുന്നേറ്റമുണ്ടാകുന്നതെന്നും നാടിൻ്റെ വൈവിധ്യത്തെ അംഗീകരിക്കാൻ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാംസ്കാരിക സമ്മേളനത്തിൽ ആവാസ് പ്രസിഡന്റ് രമേശ് ആതവനാട് ആധ്യക്ഷ്യത വഹിച്ചു. സുധീർ ബാബു ചന്ദനക്കാവ്, സി.വിജയകുമാർ, ഉസ്മാൻ പൂളക്കോട്ട്, സി.പി.രാധാകൃഷ്ണൻ, ഇല്യാസ് കടലായി, ആവാസ് സെക്രട്ടറി ഷെഫീഖ് ആയപ്പള്ളി, ട്രഷറർ എം.അശോക് കുമാർ, യാഹു കോലിശ്ശേരി 
തുടങ്ങിയവർ പ്രസംഗിച്ചു. 
രമേശ് ആതവനാട്, രാജേഷ് കരിങ്കപ്പാറ എന്നിവരുടെ പുസ്തകത്തിന്റെ കവർ പ്രകാശനം പി.സുരേന്ദ്രൻ നിർവഹിച്ചു.  
ആലത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ  സംഘടിപ്പിച്ച
സൗജന്യ മെഡിക്കൽ ക്യാമ്പ് ജില്ലാ പഞ്ചായത്ത് അംഗം വസീമ വേളേരി  ഉദ്ഘാടനം ചെയ്തു.
ആവാസ് വൈസ് പ്രസിഡന്റ്‌ സി രാജേഷ് അധ്യക്ഷനായി. ആതവനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ആസാദ്, ഷാഫി മേനോത്തിൽ, എം സുരേഷ്, ശ്യാമിൽ, വിനോദ് കുറുമ്പത്തൂർ, സലീം മേല്പത്തൂർ 
എന്നിവർ സംസാരിച്ചു.
ചിത്രകാരൻ രാജൻ കാരയാടിന്റെ ചിത്രപ്രദർശനം "പൈതൃകം" കാർട്ടൂണിസ്റ്റ് കെ.വി. എം ഉണ്ണി ഉദ്ഘാടനം ചെയ്തു. ആവാസ് രക്ഷാധികാരി പാഴിയോട്ട് മന 
ജയദേവകൃഷ്ണൻ, സനിൽ തച്ചില്ലത്ത്, റഹ്മാൻ ചോറ്റൂർ, പ്രവീൺ കുറുമ്പത്തൂർ എന്നിവർ സംസാരിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments