*ഇസ് ലാമിനെ വിമർശിക്കു മ്പോൾ, പണ്ഡിതന്മാർ മൗനം വെടിയണം : വിസ്ഡം പ്രബോധക സംഗമം*
തിരൂർ : സമൂഹത്തിന് നന്മയുടെ സന്ദേശം പകരേണ്ടത് പണ്ഡിത ധർമ്മമാണെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ പണ്ഡിത സഭയായ ലജ്നത്തുൽ ബുഹൂസിൽ ഇസ് ലാമിയ്യ സംഘടിപ്പിച്ച സംസ്ഥാന പ്രബോധക സംഗമം അഭിപ്രായപ്പെട്ടു.
വർത്തമാനകാലത്ത് മാനവസമൂഹത്തെ വഴിതെറ്റിക്കാൻ ബോധപൂർവ്വം പരിശ്രമങ്ങൾ നടക്കുന്നതിനാൽ ദൈവിക സന്ദേശങ്ങൾ പകർന്നു നൽകാനും, നന്മ, തിന്മകൾ വേർതിരിച്ച് ബോധ്യപ്പെടുത്താനുമുള്ള പരിശ്രങ്ങൾ ജാഗ്രതയോടെ തുടരണം
വെറുപ്പും വിദ്വേഷവും അല്ല, സ്നേഹും, സാഹോദര്യവും പുലർത്തുവാനുള്ള പാoങ്ങളാണ് പണ്ഡിതന്മാർ പുതു തലമുറക്ക് കൈമാറേണ്ടത്.
ഇസ് ലാം വിമർശിക്കപ്പെടുമ്പോൾ ചുമതലകൾ നിർവ്വഹിക്കാൻ പണ്ഡിതന്മാർ രംഗത്തുണ്ടാവണം.
സോഷ്യൽ മീഡിയകളിൽ വരുന്ന എല്ലാ വാർത്തകളെയും പിന്തുടർന്ന് സമൂഹത്തിൽ ഭയം സൃഷ്ടിക്കേണ്ടവരല്ല പണ്ഡിതന്മാരെന്നും, പ്രതിസന്ധികളെ തരണം ചെയ്യാൻ സമൂഹത്തെ കരുത്തുള്ളവരാക്കി ദിശാബോധം പകർന്നു നൽകുകയാണ് പണ്ഡിതന്മാരുടെ ദൗത്യമെന്നും സംസ്ഥാന പ്രബോധക സംഗമം ഓർമ്മപ്പെടുത്തി.
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻ്റ് പി.എൻ അബ്ദുല്ലത്തീഫ് മദനി ഉൽഘാടനം ചെയ്തു.
വിസ്ഡം പണ്ഡിത സഭയായ ലജ്നത്തുൽ ബുഹൂസുൽ ഇസ്‌ലാമിയ്യ പ്രസിഡൻ്റ് സി. കുഞ്ഞിമുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷമീർ മദീനി, ഹംസ മദീനി, ശബീബ് സ്വലാഹി, ഫൈസൽ മൗലവി പുതുപ്പറമ്പ് നാസിർ ബാലുശ്ശേരി, ടി.കെ അശ്റഫ്, അബൂബക്കർ സലഫി എന്നിവർ വൈജ്ഞാനിക സെഷനുകളിൽ വിഷയമവതരിപ്പിച്ചു.
പ്രബോധന രംഗത്തെ ആധുനിക വെല്ലുവിളികൾ, റമദാൻ മാസത്തിലെ ചര്യകൾ, പ്രബോധകൻ്റെ വ്യക്തിത്വം, ഭിന്നിപ്പിൻ്റെ അടിസ്ഥാന കാരണങ്ങൾ, സംഘാടനം പ്രബോധക ദൗത്യം എന്നീ വിഷയങ്ങൾ ചർച്ച ചെയ്തു.
കൺവീനർ മീഡിയ വിഭാഗം. 97444 31890.
NB: സംസ്ഥാനതലത്തിലുള്ള പരിപാടി ആയതിനാൽ താങ്കളുടെ മാധ്യമ സ്ഥാപനത്തിന്റെ എല്ലാ എഡിഷനുകളിലും വാർത്ത പ്രസിദ്ധീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഫോട്ടോ : വിസ്ഡം പണ്ഡിതസഭ സംഘടിപ്പിച്ച സംസ്ഥാന പ്രബോധക സംഗമം സംസ്ഥാന പ്രസിഡണ്ട് പി എൻ അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യുന്നു

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments