ഗ്രീൻ സ്റ്റാർ ട്രോഫി ഫുട്ബോൾ:ആദ്യ ജയം യുണൈറ്റഡ് പേരാലിനും, റൈസിംഗ് സ്റ്റാർ മൊഗ്രാലിനും
മൊഗ്രാൽ : മൊഗ്രാൽ ഗ്രീൻ സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ഗ്രീൻ സ്റ്റാർ ട്രോഫി -2026ന് വേണ്ടിയുള്ള ഈവനിംഗ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് മൊഗ്രാൽ ജിവിഎച്ച്എസ്എസ് മൈതാനത്ത് "കുത്തിരിപ്പ് മുഹമ്മദ് സോക്കർ സിറ്റി''യിൽ ആരംഭിച്ചു.
ആദ്യ മത്സരത്തിൽ യുണൈറ്റഡ് പേരാലിനും, റൈസിംഗ് സ്റ്റാർ മൊഗ്രാലിനും വിജയം.പെനാൽറ്റി ഷൂട്ടൗട്ടിൽ ബിഎഫ് സി ബദ്രിയാനഗറിനെ 1-1ൽ തളച്ച യുണൈറ്റഡ് പേരാൽ പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയിച്ചു. രണ്ടാമത്തെ മത്സരത്തിൽ സിറ്റിസൺ കടവത്തും, റൈസിംഗ് സ്റ്റാറും ഗോളടിക്കാതെ സമനിലയിൽ എത്തിയതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. ഇതിൽ റൈസിംഗ് സ്റ്റാർ വിജയിയായി.
ടൂർണമെന്റ് എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു. സന്തോഷ് ട്രോഫി താരം അബൂബക്കർ ദിൽഷാദ് എം എൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പൃഥ്വിരാജ് ഷെട്ടി എന്നിവർ മുഖ്യാതിഥികളായി സംബന്ധിച്ചു.ചടങ്ങിൽ വെച്ച് സന്തോഷ് ട്രോഫി താരം അബൂബക്കർ ദിൽഷാദിനെ എൻ എ നെല്ലിക്കുന്ന് എംഎൽഎ ഗ്രീൻ സ്റ്റാറിന് വേണ്ടി മെമെന്റോ നൽകി അനുമോദിച്ചു. ക്ലബ് പ്രസിഡണ്ട് മഖ്ദൂം അധ്യക്ഷത വഹിച്ചു. ഗ്രീൻ സ്റ്റാർ ക്ലബ് മുഖ്യ രക്ഷാധികാരി എം ജി എ റഹ്മാൻ,എം മാഹിൻ മാസ്റ്റർ,ടി എം ശുഹൈബ്,ബി എൻ മുഹമ്മദലി,ഇർഷാദ് മൊഗ്രാൽ,ടി കെ ജാഫർ,ടി കെ അൻവർ,ഗഫൂർ പെർവാഡ്,കെ എ കുഞ്ഞഹമ്മദ്,മജീദ് റെഡ്ബുൾ,യു എം അമീൻ,കരീം അരിമല,കെ എം മുഹമ്മദ്,എ എം സിദ്ധീഖ് റഹ്മാൻ,നാസർ മൊഗ്രാൽ,ഷക്കീൽ അബ്ദുള്ള,പി എം മുഹമ്മദ് കുഞ്ഞി, പഞ്ചായത്ത് അംഗങ്ങളായ ഫസൽ പേരാൽ, ഇനാസ്-ഫവാസ്, ജമീലാ-ഹസൻ, നസീറാ-ഖാലിദ് എന്നിവർ സംബന്ധിക്കുകയും,കളിക്കാരുമായി പരിചയപ്പെടുകയും ചെയ്തു.എം എൽ അബ്ബാസ്, മഖ്ദൂം, ബിലാൽ എന്നിവർ കളി നിയന്ത്രിച്ചു.
ഗ്രീൻ സ്റ്റാർ ക്ലബ് പ്രസിഡണ്ട് മഖ്ദൂം, ഓർഗനൈസിംഗ് സെക്രട്ടറി നൗഷാദ്, ട്രഷറർ മുജീബ് പേരാൽ,സെല്ലു കടവത്ത്,ബാത്തി കെ കെ പുറം, തസ്‌രീഫ്,ഗാലിബ്,ജബ്ബാർ,അലി,ഖാദർ, നൗഷാദ് ഇസ്മായിൽ, രിഫാഈ എന്നിവർ നേതൃത്വം നൽകി.
കളിയുടെ രണ്ടാം ദിവസമായ ഇന്ന്(11-02-26) ആദ്യ മത്സരത്തിൽ ടിവിഎസ് മൊഗ്രാൽ-നെക്സ്റ്റ്ജൻ മൊഗ്രാലിനേയും, രണ്ടാം മത്സരത്തിൽ സ്കോട്ടീസ് മൊഗ്രാൽ- കോട്ടയിൻസിനേയും നേരിടും.
ഫോട്ടോ:ഗ്രീൻ സ്റ്റാർ മൊഗ്രാൽ ഫുട്ബോൾ ടൂർണ്ണമെന്റ് ഉദ്ഘാടന ചടങ്ങ്.
ഫോട്ടോ:സന്തോഷ് ട്രോഫി താരം അബൂബക്കർ ദിൽഷാദിനെ ഗ്രീൻ സ്റ്റാർ മൊഗ്രാലിനു വേണ്ടി എന്നെ നെല്ലിക്കുന്ന് എംഎൽഎ മെമെന്റോ നൽകി അനുമോദിക്കുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments