* ഇ-ഓട്ടോറിക്ഷ സബ്‌സിഡിക്ക് നാളെ മുതല്‍ അപേക്ഷിക്കാം;**ആദ്യത്തെ 1000 പേര്‍ക്ക് ലഭിക്കും*
സംസ്ഥാന സര്‍ക്കാരിന്റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് പാസഞ്ചര്‍ ഓട്ടോറിക്ഷകള്‍ക്കുള്ള സബ്‌സിഡിക്കായി നാളെ മുതല്‍(മാര്‍ച്ച് 4) അപേക്ഷിക്കാം. ഓരോ വര്‍ഷവും 1000 ഇലക്ട്രിക് പാസഞ്ചര്‍ ഓട്ടോറിക്ഷകള്‍ക്കാണ് സബ്‌സിഡി അനുവദിക്കുന്നത്.
പ്രതിവര്‍ഷം 30,000 രൂപയുടെ സബ്‌സിഡിയാണ് നല്‍കുന്നത്.മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കുന്ന ആദ്യത്തെ 1000 അര്‍ഹരായ അപേക്ഷകര്‍ക്കാണ് സബ്‌സിഡി ലഭിക്കുക.
ഈ സാമ്പത്തിക വര്‍ഷത്തില്‍ അനുവദിക്കുന്ന സബ്‌സിഡിയില്‍ 500 എണ്ണം മാര്‍ച്ച് 15-ന് മുന്‍പ് അപേക്ഷിക്കുന്ന വനിതകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. നിശ്ചിത സമയപരിധിക്കുള്ളില്‍ വനിതകളില്‍ നിന്ന് അപേക്ഷ ലഭിക്കാത്തപക്ഷം ഈ സീറ്റുകള്‍ പൊതു വിഭാഗത്തിലേക്ക് മാറ്റുന്നതാണ്. അപേക്ഷകള്‍ മാര്‍ച്ച് 4 മുതല്‍ ഓണ്‍ലൈനായി സ്വീകരിക്കും. അപേക്ഷ സമര്‍പ്പിക്കാന്‍: https:// transportservices.nic.in/KeralaEV/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
2019 ഏപ്രില്‍ 1 മുതല്‍ രജിസ്റ്റര്‍ ചെയ്ത ഇലക്ട്രിക് പാസഞ്ചര്‍ ഓട്ടോറിക്ഷകളുടെ ഉടമകള്‍ക്കും, ഇതുവരെ ഈ പദ്ധതിപ്രകാരം സബ്‌സിഡി ലഭിക്കാത്തവര്‍ക്കും അപേക്ഷിക്കാം. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒരു വാഹനത്തിന് മാത്രമേ സബ്‌സിഡി അനുവദിക്കുകയുള്ളു. അര്‍ഹതാ മാനദണ്ഡങ്ങളും അപേക്ഷ നടപടിക്രമങ്ങളും mvd.kerala.gov.in ല്‍ ലഭ്യമാണ്. ഈ വര്‍ഷം സബ്‌സിഡി ലഭിക്കാത്തവര്‍ക്ക് അടുത്ത സാമ്പത്തിക വര്‍ഷം പദ്ധതി തുടര്‍ന്നാല്‍ വീണ്ടും അപേക്ഷിക്കാവുന്നതാണ്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments