*'കുറി വരച്ചാലും കുരിശു വരച്ചാലും കുമ്പിട്ടു നിസ്കരിച്ചാലും'..; സഞ്ജുവിന്‍റെ ആഘോഷത്തില്‍ വൈറലായി രാഹുല്‍ ഈശ്വറിന്‍റെ പോസ്റ്റ്.*
ടി20 ലോകകപ്പ് നിര്‍ണായക സൂപ്പര്‍ 8 പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 97 റണ്‍സുമായി പുറത്താകാതെ നിന്ന് ഇന്ത്യയുടെ വിജയശില്‍പിയായ മലയാളി താരം സഞ്ജു സാംസണിന്‍റെ വിജയാഘോഷത്തില്‍ പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍.
വിൻസിനെതിരെ ഇന്നലെ റൊമാരിയോ ഷെപ്പേര്‍ഡിന്‍റെ പന്ത് ലോംഗ് ഓണ്‍ ബൗണ്ടറി കടത്തി ഇന്ത്യയെ വിജയവര കടത്തിയശേഷം ഹെല്‍മെറ്റൂരിയെറിഞ്ഞ് പിച്ചില്‍ മുട്ടുകുത്തിയിരുന്ന് ആകാശത്തേക്ക് നോക്കി കുരിശുവരച്ച് സഞ്ജു തൊഴുകൈയോടെ ദൈവത്തിന് നന്ദി പറഞ്ഞിരുന്നു.
കുറി വരച്ചാലും കുരിശു വരച്ചാലും കുമ്പിട്ടു നിസ്കരിച്ചാലും, സഞ്ജുവിന്‍റെ പ്രാർത്ഥന വൈറല്‍ ആയപ്പോള്‍. ഇന്ത്യയില്‍ ഇന്ന് വൈറലായ ചിത്രം.. മലയാളിയുടെ പ്രാർത്ഥനയില്‍ പോലും അബോധമായ ഒരു മത സൗഹാർദ സ്വഭാവം ഉണ്ടെന്നു സോഷ്യല്‍ മീഡിയ വ്യാഖ്യാനമെന്നാണ് രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
🔘🔘🔘🔘🔘🔘🔘🔘🔘
*_തുടർന്നുള്ള വാർത്തകൾക്ക്_*
🔻
https://chat.whatsapp.com/IPjYSmYKQMDIuSmX7GeoGR
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments