കുമ്പളയിൽ വൻ പുകയില വേട്ട: കാറിൽ കടത്തുകയായിരുന്ന 17,226 പാക്കറ്റ് നിരോധിത ഉൽപ്പന്നങ്ങൾ പിടികൂടി.
കുമ്പള : കാസറഗോഡ് ജില്ലയിൽ ലഹരി വിരുദ്ധ വേട്ട ശക്തമാക്കി പോലീസ്. ഷിറിയയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തുകയായിരുന്ന കാർ കുമ്പള പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് വൈകുന്നേരം 18:30 ഓടെ ഷിറിയ ഗ്രാമത്തിലെ ഷിറിയ പാലത്തിന് സമീപമാണ് സംഭവം നടന്നത്. കുമ്പള എസ്.ഐ ശ്രീജേഷ് കെ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പതിവ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംശയാസ്പദമായ രീതിയിൽ എത്തിയ KL 24 K 4300 നമ്പർ കാർ തടഞ്ഞുനിർത്തിയത്. പരിശോധനയിൽ കേരളത്തിൽ വിൽപനയും ഉപയോഗവും നിരോധിച്ച 17,226 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നിയമവിരുദ്ധമായി പുകയില ഉൽപ്പന്നങ്ങൾ വിൽപനയ്ക്കായി കടത്തിക്കൊണ്ടുവരികയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. പുകയില ഉൽപ്പന്നങ്ങളും കടത്താൻ ഉപയോഗിച്ച കാറും പോലീസ് ബന്തവസിലെടുത്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments