Breaking News

പാലിയേറ്റീവിനും ശുചിത്വത്തിനും പ്രത്യേക പരിഗണന*ടൂറിസ - വ്യവസായ ടെക്നോപാർക്കുകൾക്ക് മുളിയാർ പഞ്ചായത്തിൽ ബജറ്റ് നിർദ്ദേശം.*

ബോവിക്കാനം : പാലിയേറ്റീവ് സൗഹൃദ പഞ്ചായത്തായും സമ്പൂർണ ശുചിത്വ ഗ്രാമമായും മുളിയാറിനെ മറ്റിയെടുത്ത് ടൂറിസത്തിനും
ടെക്നോ
വ്യവസായത്തിനും പ്രത്യേക പരിഗണ നൽകാൻ ദീർഘകാല  അടിസ്ഥാനത്തിലുള്ള നിർദ്ദേശങ്ങളുമായി മുളിയാർ പഞ്ചായത്തിൽ
  16.5 കോടി രൂപയുടെ മിച്ച ബജറ്റ് വൈസ് പ്രസിഡണ്ട് സി കെ പുഷ്പ കുമാരി അവധരിപ്പിച്ചു.

വനമേഖലയായ മുളിയാർ ഗ്രാമ പഞ്ചായത്തിൽ വന-പരിസ്ഥിതി -ജൈവവൈവിധ്യ - ടൂറിസമുൾപ്പെടെ മൃഗശാലയും, സ്നേയ്ക്ക് പാർക്കും  വിഭാവനം ചെയ്യുന്ന നിർദ്ദേശങ്ങളെ ഭരണ സമിതി ഐക്യകണ്ഠേന സ്വാഗതം ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷം വഹിച്ചു.

കാർഷിക വിളവുകൾക്ക് മാർക്കറ്റ് കണ്ടെത്തി ഇടനിലക്കാരില്ലാതെ വിറ്റ് കർഷകർക്ക് കൂടുതൽ വരുമാനം ലഭിക്കാൻ സംവിധാനമൊരുക്കും 
ബേക്കൽ ഫെസ്റ്റ് മോഡലിൽ
ടൂറിസ്റ്റുകളെ ആകർഷിക്കാൻ കലാ കായിക സാംസ്കരിക സമിതികളുടെ സഹായത്തോടെ
മുളിയാർ ഫെസ്റ്റ് നടത്തും.

പുരാവസ്തു വകുപ്പുമായി സഹകരിച്ച് പൊവ്വൽ കോട്ടയിൽ ചിൽഡ്രൻസ് പാർക്കും, പ്ലെ സ്കൂളും ആരംഭിക്കും.
പ്ലാൻ്റേഷൻ കോർപ്പറേഷൻ, കാസർകോട് വികസന പാക്കേജ്, സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് മുതലപ്പാറയിൽ ആധുനിക രീതിയിലുള്ള ഇൻ്റർ സ്റ്റേറ്റ് സ്റ്റേഡിയം നിർമ്മിക്കാനും ബജറ്റ് ലക്ഷ്യമിടുന്നു.

കുട്ടിയാനത്ത് പയസ്വിനി പുഴയിൽ പാലപൂവൻ ആമ സംരക്ഷണ പദ്ധതി ആരംഭിക്കും. ഇതിനായി കേന്ദ്ര സർക്കാർ ബജറ്റിൽ പരാമർശിച്ച ഫണ്ട് വിനിയോഗിക്കും.സ്ത്രീ ശാക്തീകരണം ഉറപ്പാക്കും. അംഗ പരിമിതരുടെ സ്വപ്‌നങ്ങൾ സാക്ഷാൽകരിക്കാൻ തടസ്സ രഹിത പഞ്ചായതത്തും ലക്ഷ്യമിടുന്നു.
വർദ്ധിച്ചു വരുന്ന വന്യമൃഗങ്ങളിൽ നിന്നും കർഷകരെയും കാർഷിക വിളകളെയും സംരക്ഷിക്കാൻ പ്രത്യേക പാക്കേജിനായി പരിശ്രമിക്കും.
തെരുവ് പട്ടികളെ പിടികൂടി ആൾതാമസമില്ലാത്തിടത്ത് പാർപ്പിക്കാൻ ഷെൽട്ടർ സ്ഥാപിക്കും.
സാമൂഹിക സുരക്ഷ കേന്ദ്രികൃത പദ്ധതി നടപ്പിലാക്കും.
വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ  ടെക്നോളജി പാർക്കിന്  തുടക്കം കുറിക്കും.
കിടപ്പിലായ രോഗികൾ, എൻഡോൻഫാൻ ദുരിതബാധിതർ എന്നിവരെ നോക്കാനും വീട്ടുകാരെ സഹായിക്കുന്നതിനും  വളണ്ടിയർ സേന രൂപീകരിക്കാനും ബജറ്റിൽ നിർദ്ദേശമുണ്ട്.
ബോവിക്കാനം ടൗൺ നവീകരണവും സൗന്ദര്യവൽക്കരണവും വ്യത്യസ്ഥ ഫണ്ടുകളുടെ സഹായത്തോടെ പ്രത്യേക പരിഗണന നൽകും.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മാരായ ഹനീഫ പൈക്ക, നഫീസ മുഹമ്മദ് കുഞ്ഞി, അനീസ മൻസൂർ മല്ലത്ത്, പഞ്ചായത്ത് അംഗങ്ങളായ റുഷ്ദ റസാഖ്, ആയിഷ റഹിമാൻ,
ലുബ്ന മുനീർ, അനന്യ, ഉല്ലാസ്, നിമ്യ മനോജ്, രേണുക ടി., പ്രഭാകരൻ കെ, ഇ മോഹനൻ, ജയകൃഷ്ണൻ മാസ്റ്റർ, രമേശൻ മുതലപ്പാറ, മിസിരിയ്യ റഫീഖ്, നസീർ മൂലടുക്കം ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ബി.എം. അബൂബക്കർ,ആസൂത്രണ സമിതി അംഗങ്ങൾ, പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥൻമാർ, സ്റ്റാഫ് അംഗങ്ങൾ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി കെ പ്രേമലത സ്വാഗതം പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments