*റമളാൻ സാന്ത്വനം- 2026*ദേശീയ വേദിയുടെ ചികിത്സാസഹായ വിതരണത്തിന് തുടക്കമായി.
മൊഗ്രാൽ : റമളാൻ റിലീഫിന്റെ ഭാഗമായുള്ള റമളാൻ സാന്ത്വനം-2026 പരിപാടിക്ക് മൊഗ്രാൽ ദേശീയവേദി ഓഫീസിൽ നടന്ന ചടങ്ങിൽ വെച്ച് തുടക്കമായി. മൊഗ്രാലിന്റെ ചുറ്റുവട്ടത്ത് മാറാരോഗങ്ങൾ കൊണ്ട് തീരാ ദുരിതമനുഭവിക്കുന്ന നിർധന രോഗികളെ സന്ദർശിച്ച് ചികിത്സാസഹായം കൈമാറി കൊണ്ടാണ് മൊഗ്രാൽ ദേശീയവേദി ഈ വർഷത്തെ റമദാൻ റിലീഫ് പ്രവർത്തനങ്ങൾ നടത്തുന്നത്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി റമളാൻ റിലീഫിന്റെ ഭാഗമായി മൊഗ്രാൽ ദേശീയവേദി വിവിധ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്.
റമളാൻ സാന്ത്വനം പരിപാടി ഉവൈസ് നിസാമി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എ.എം സിദ്ദീഖ്റഹ്‌മാൻ അധ്യക്ഷത വഹിച്ചു. ചികിത്സാസഹായ തുക ട്രഷറർ എം എ അബൂബക്കർ സിദ്ദീഖ് ഏറ്റുവാങ്ങി. ജന. സെക്രട്ടറി മുഹമ്മദ് കുഞ്ഞി ടൈൽസ് സ്വാഗതം പറഞ്ഞു. എം മാഹിൻ മാസ്റ്റർ,ടി.കെ അൻവർ,വിജയകുമാർ,ബി.എ മുഹമ്മദ് കുഞ്ഞി, അഷറഫ് സാഹിബ്, , അഷറഫ് പെർവാഡ്, അബ്ദുല്ല കുഞ്ഞി നടുപ്പളം പ്രസംഗിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments