റംസാൻ പകുതിയിലേക്ക്: നാടെങ്ങും ഇഫ്താർ സംഗമങ്ങളും, യാത്രക്കാർക്ക് ടെന്റുകളുമൊരുക്കി സന്നദ്ധ സംഘടനകളും, പള്ളി കമ്മിറ്റികളും.
കുമ്പള : പശ്ചിമേഷ്യൻ യുദ്ധം ജിസിസി രാജ്യങ്ങളിൽ ഉണ്ടാക്കിയ മുറിവും, പ്രവാസി മലയാളികളുടെ ആശങ്കയും നിലനിൽക്കെ തന്നെ വിശുദ്ദ റംസാൻ പകുതിയിലേക്ക് കടക്കുമ്പോൾ ആർഭാടങ്ങളൊന്നു മില്ലാതെ നാടെങ്ങും ഇഫ് ത്താർ സംഗമങ്ങളും, യാത്രക്കാർക്കായി ടെന്റുകളുമൊരുക്കി സന്നദ്ധ സംഘടനകളും, കൂട്ടായ്മകളും,പള്ളി കമ്മിറ്റികളും, സജീവമാകുന്നു.
ചിലവുകൾ ചുരുക്കി നോമ്പുതുറയ്ക്ക് വേണ്ടുന്ന ഇനങ്ങൾ മാത്രം വെച്ചുകൊ ണ്ടാണ് എല്ലായിടങ്ങളിലും പള്ളികൾക്ക് സമീപവും,റോഡ രികിലും ഇത്തരത്തിൽ യാത്രക്കാരായ വിശ്വാസികൾക്ക് ഇഫ്താർ വിരുന്നൊരുക്കുന്നത്.ചിലയിടങ്ങളിൽ ഇതിനായി ടെന്റുകൾ സ്ഥാപിച്ചിട്ടുണ്ട്.റംസാൻ തുടക്കത്തിൽ തന്നെ ഇത്തരത്തിൽ ഇഫ്താറിന് സൗകര്യം ഒരുക്കിയിരുന്നു.
കാസർഗോഡ് ജില്ലയിലെ വിവിധ ഭാഗങ്ങളിലും,ചൗക്കി, മൊഗ്രാൽപുത്തൂർ, മൊഗ്രാൽ,കുമ്പള എന്നിവിടങ്ങളിലും ദേശീയപാതയ്ക്ക രികിലുള്ള എല്ലാ പള്ളികളിലും റംസാൻ തുടക്കത്തിൽ തന്നെ യാത്രക്കാരായ വിശ്വാസികൾക്ക് വേണ്ടി ഇഫ്താർ ടെന്റുകൾ സ്ഥാപിച്ചിരുന്നു. ഇവിടങ്ങളിൽ വലിയ തോതിലുള്ള വിശ്വാസികൾ നോമ്പുതുറക്കായി എത്താറുമുണ്ട്.ഇവിടങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടാറ്. വർഷങ്ങളായി തുടർന്നു പോരുന്നതാണ് ഇത്തരത്തിലുള്ള ഇഫ്താർ ടെന്റുകൾ.
റംസാനിൽ അന്യസംസ്ഥാനങ്ങളിൽനിന്ന് സിയാറത്തിനായി കാസർഗോഡ് മാലി ക്കുദ്ദീനാർ ഉൾപ്പെടെയുള്ള പള്ളികളിലേക്കും മറ്റും വരുന്ന വിശ്വാസികൾക്ക് ഇത്തരം ഇഫ്ത്താർ ടെന്റുകൾ ഉപകാരപ്പെടുന്നുണ്ട്. ഈത്തപ്പഴം,വെള്ളം, ജ്യൂസ്,വിവിധയിനം പഴവർഗ്ഗങ്ങൾ, എണ്ണക്കടികൾ തുടങ്ങിയവയാണ് ഇഫ്താർ ടെന്റുകളിൽ ഒരുക്കുന്നത്. ചിലയിടങ്ങളിൽ ഭക്ഷണപ്പൊതിയും നൽകും.
ഓരോ പ്രദേശത്തുമുള്ള ഇഫ്താർ ടെന്റുകളിൽ ഓരോ ദിവസത്തെയും നോമ്പുതുറക്കാനുള്ള വിഭവങ്ങൾ സുമനസ്സുകൾ സ്പോൺസർ ചെയ്യുന്നതും സംഘടനകൾക്കും, പള്ളി കമീറ്റികൾക്കും ആശ്വാസമാകുന്നുണ്ട്. ഇത് കൂടാതെ രാഷ്ട്രീയപാർട്ടികളും,വ്യാപാരി കൂട്ടായ്മകളും സമൂഹ നോമ്പുതുറ വിവിധ സ്ഥലങ്ങളിലായി സംഘടിപ്പിച്ചു വരുന്നുണ്ട്. ഇവിടങ്ങളിൽ ജാതി-മത- ഭേദമന്യേ പ്രമുഖരായ വ്യക്തിത്വങ്ങളെയും, നേതാക്കളെയും ക്ഷണിച്ച് കേരളത്തിന്റെ മതേതരത്വ മൂല്യം ഉയർത്തിപ്പിടിച്ച് ഇഫ്താർ സംഗമങ്ങൾ ഒരുക്കുന്നത്.
ഫോട്ടോ:കുമ്പളയിൽ "സ്കൈലർ കുമ്പള'' ഒരുക്കിയ ഇഫ്താർ സംഗമം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments