*വര്‍ഗ്ഗീയ വിഷം ഏറ്റില്ല ; തകര്‍ന്നടിഞ്ഞ്കേരള സ്റ്റോറി-2*
വലിയ വിവാദങ്ങള്‍ക്ക് കാരണമായ കേരള സ്റ്റോറി-2' ബോക്സ് ഓഫീസില്‍ തകർന്നടിയുന്നു. കേരളത്തിനെതിരെ വർഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുകൊണ്ട് ഇറക്കിയ ചിത്രമായിരുന്നു കേരള സ്റ്റോറി-2 . ചിത്രത്തിന്റെ ട്രെയിലറിലെ രംഗങ്ങള്‍ വലിയ രീതിയില്‍ വിമർശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ ഇത് യഥാർത്ഥ സംഭവമാണെന്ന് ന്യായീകരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ചെയ്തത്. സാക്നില്‍ക് റിപ്പോർട്ട് ചെയുന്നത് പ്രകാരം നാലാം ദിനം ഇന്ത്യയില്‍ നിന്ന് വെറും 2 കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടാനായത്. ആദ്യ ദിനം കേവലം 75 ലക്ഷം രൂപ മാത്രമായിരുന്നു ചിത്രത്തിന്റെ ഇന്ത്യയില്‍ നിന്നുള്ള കളക്ഷൻ. കേരളത്തില്‍ പെണ്‍കുട്ടികളെ പ്രണയം നടിച്ച് നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാക്കുന്നുവെന്ന പ്രൊപ്പഗണ്ട പ്രചരിപ്പിച്ച ചിത്രമായിരുന്നു സുദീപ്തോ സെൻ സംവിധാനം ചെയ്ത 'ദി കേരള സ്റ്റോറി'. വലിയ രീതിയിലുള്ള വിമർശനമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. അതിന്റെ തുടർച്ചയെന്നോണമാണ് കാമാഖ്യ നാരായണ്‍ സിങ്ങ് കേരള സ്റ്റോറി-2 ചെയ്തിരിക്കുന്നത്. നിർബന്ധിച്ച ബീഫ് കഴിപ്പിക്കുന്നതടക്കം മതസപർദ്ധ വളർത്തുനാണ് നിരവധി രംഗങ്ങളാണ് ചിത്രത്തിന്റെ ട്രെയിലറില്‍ ഉണ്ടായിരുന്നത്. കലാ സാംസ്കാരിക- രാഷ്ട്രീയ രംഗത് നിന്നും വലിയ രീതിയില്ല വിമർശനമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കം ചിത്രത്തിനെതിരെ രംഗത്തുവന്നിരുന്നു. ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് ബുള്‍ഷിറ്റ് പ്രൊപ്പഗണ്ട എന്നാണ് ചിത്രത്തെ വിശേഷിപ്പിച്ചത്. എന്നാല്‍ അനുരാഗ് കശ്യപിന് മാനസിക പ്രശ്നമുണ്ടെന്നും, സമൂഹത്തില്‍ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുകയും മതം മാറാൻ നിർബന്ധിക്കുകയും ചെയ്യുന്നുണ്ടെന്നാണ് സംവിധായകൻ കാമാഖ്യ ഇതിനെതിരെ പ്രതികരിച്ചത്. കാണാൻ ആളുകള്‍ ഇല്ലാത്ത കാരണം കേരളത്തിലടക്കം നിരവധി ഷോകളാണ് റദ്ദാക്കിയത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments