*വിജയ്യുടെ റാലിയിൽ വീണ്ടും അപകടം; ഒരു വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക് : വിജയിയുടെ വാഹനത്തെ പിന്തുടർന്ന ബൈക്കുകൾ പൊലീസ് വാഹനത്തിലിടിച്ചാണ് അപകടം*
ചെന്നൈ : നടനും ടിവികെ നേതാവുമായ വിജയിയുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ അപകടം. തഞ്ചാവൂരിലെ റാലിയിലുണ്ടായ അപകടത്തിൽ സ്ത്രീകൾ ഉൾപ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു. ഒരു വിദ്യാര്‍ഥിയുടെ നില ഗുരുതരമാണ്. വിജയിയുടെ വാഹനത്തെ പിന്തുടർന്ന ബൈക്കുകൾ പൊലീസ് വാഹനത്തിലിടിച്ചാണ് അപകടം."
വാഹനത്തെ പിന്തുടരുന്നതിനിടെ ബൈക്കിൽനിന്ന് വീണ പി. വിഘ്നേഷ് എന്ന യുവാവിനാണ് പരിക്കേറ്റത്. ഡിഗ്രി മൂന്നാം വർഷ വിദ്യാർഥിയാണ് വിഘ്നേഷ്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുച്ചിയിൽ നിന്ന് തഞ്ചാവൂരിലെ ചെങ്കിപ്പട്ടിയിലേക്ക് ഒരു പാർട്ടി യോഗത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്നു ടിവികെ നേതാവ്. എന്നാൽ, ആവേശഭരിതരായ ആരാധകർ ഇരുചക്രവാഹനങ്ങളിൽ അദ്ദേഹത്തിന്റെ വാഹനത്തെ പിന്തുടരാൻ തുടങ്ങിയതോടെ യാത്ര താറുമാറാവുകയായിരുന്നു.
സെപ്റ്റംബർ 27 ന് കരൂരിൽ വിജയ് പങ്കെടുത്ത ടിവികെ യോഗത്തില്‍ തിക്കിലും തിരക്കിലും 41 പേർക്ക് ജീവന്‍ നഷ്ടമായിരുന്നു. 60 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരില്‍ 10ലധികം കുട്ടികളും നിരവധി സ്ത്രീകളും ഉൾപ്പെടും."
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments