റമളാന്റെ കരുണയിൽ കൈതാങ്ങായി — റിലീഫ് വിതരണം ചെയ്തു
കാസർഗോഡ് : മുൻസിപ്പൽ മുസ്ലിം ലീഗ് പതിനാലാം വാർഡ് കമ്മിറ്റി ചാല റമളാന്റെ ആത്മാർത്ഥതയും സഹാനുഭൂതിയും പങ്കുവെച്ച് 100 ഓളം കുടുംബങ്ങൾക്ക് റിലീഫ് വിതരണം ചെയ്തു. കേരള കർഷക സംഘം വൈസ് പ്രസിഡന്റ്
CA അബ്ദുല്ല കുഞ്ഞി ഹാജിയുടെ അധ്യക്ഷതയിൽ മുസ്ലിംലീഗ് കാസർകോട് ജില്ലാ സെക്രട്ടറി
A അബ്ദുറഹ്മാൻ സാഹിബ് ഉദ്ഘാടനം ചെയ്തു. വാർഡിന്റെ
ജീവകാരുണ്യ പ്രവർത്തനം സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഉദാത്ത മാതൃകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു. വാർഡ് പ്രസിഡന്റ് BS അബ്ദുല്ല സ്വാഗതം ചെയ്തു, വാർഡ് കൗൺസിലർ മുനീസ റാസിഖ് ,STU പ്രസിഡന്റ് അബൂബക്കർ ബെദിര, STUസെക്രട്ടറി ആരിഫ് കരിപ്പൊടി, പ്രവാസി ലീഗ് മണ്ഡലം ട്രഷറർ കുഞ്ഞാമു ബെദിര, MSF ജില്ലാ സെക്രട്ടറി നാഫിചാല, വൈസ് പ്രസിഡണ്ട് മാരായ മുഹമ്മദ്പുളിന്റഡി, മുഹമ്മദ് മാണിമൂല, ജോയിന്റ് സെക്രട്ടറി നൂറുദ്ദീൻ തായൽ, ട്രഷറർ ഹാരിസ് ദുബൈ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.ഇർഫാനിയ അറബിക് കോളേജിൽ നിന്നും സനദ് ബിരുദം നേടിയ മുഹമ്മദ് നാസ്വിഫിനെയും, ഖുർആൻ മനപാഠമാക്കിയ മുഹമ്മദ് ഷമ്മാസിനെയും സ്നേഹോപഹാരം നൽകി ആദരിക്കുകയും ചെയ്തു.BS അബൂബക്കർ , ഇർഷാദ് ഹുദവി,ഷിഹാബ് ചാലക്കുന്ന്,അഹമദ് ചാലക്കുന്ന് , സ്വലാഹുദ്ദീൻ ബെദിര എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ജനറൽ സെക്രട്ടറി സുബൈർ ഗുൽസാർ നന്ദി പറഞ്ഞു. മൂന്ന് സ്വലാതോട് കൂടി യോഗം പിരിഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments