*തെരഞ്ഞെടുത്തത് യു.എസിന്റെ അനുമതിയില്ലാതെ, മുജ്‌തബ ഖാംനഈയെ അധികകാലം വാഴിക്കില്ല' ഭീഷണി ആവർത്തിച്ച് ട്രംപ്; ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് എപ്സ്റ്റീൻ സംഘമല്ലെന്ന് ഇറാൻ സ്പീക്കർ*
ഇറാൻ പരമോന്നത നേതാവായി ആയത്തുല്ല അലി ഖാംനഈയുടെ മകൻ മുജ്‌തബ ഖാംനഈയെ തെരഞ്ഞെടുത്തെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ തന്റെ ഭീഷണി ആവർത്തിച്ച് യു.എസ് പ്രസിഡന്റ്റ് ഡൊണാൾഡ് ട്രംപ്. യു.എസിന്റെ അനുമതിയില്ലാതെ തെരഞ്ഞെടുക്കപ്പെട്ടയാളെ അധികകാലം വാഴിക്കില്ലെന്നാണ് യു.എസ് പ്രസിഡൻ്റിൻ്റെ താക്കീത്. നേരത്തെയും ഇതേ ഭീഷണിയുമായി ട്രംപ് രംഗത്തെത്തിയിരുന്നു.
ഇറാന്റെ അടുത്ത പരമോന്നത നേതാവിന്റെ തെരഞ്ഞെടുപ്പിൽ താൻ സ്വാധീനം ചെലുത്തും. വാഷിങ്ടണിന്റെ്റെ അനുമതിയില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നയാൾ അധികനാൾ വാഴില്ല- ഇതായിരുന്നു ട്രംപിന്റെ ഭീഷണി. ഇറാൻ്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖാംനഈയെ തെരഞ്ഞെടുത്തെന്ന വാർത്ത ഇറാനിയൻ മാധ്യമങ്ങൾ പുറത്തു വിടുന്നതിന് തൊട്ടുമുൻപായിരുന്നു ഈ ഭീഷണി.
'അദ്ദേഹത്തിന് ഞങ്ങളുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്,' പുതിയ പരമോന്നത നേതാവിനെ പരാമർശിച്ചുകൊണ്ട് ട്രംപ് എബിസി ന്യൂസിനോട് പറഞ്ഞു. 'അദ്ദേഹത്തിന് ഞങ്ങളുടെ അംഗീകാരം ലഭിച്ചില്ലെങ്കിൽ, അദ്ദേഹം അധികകാലം നിലനിൽക്കില്ല.'
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments