*ഫോട്ടോയും വീഡിയോയുമെ ടുക്കേണ്ട : ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം നൽകി എംബസി.*
അബൂദാബി ; പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നസാഹചര്യത്തിൽ യുഎഇയിൽ ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര ജാഗ്രത നിർദ്ദേശവുമായി അബുദാബിയിലെ ഇന്ത്യൻ എംബസി. അപകടങ്ങൾ നടന്ന സ്ഥലങ്ങളുടെയോ വിമാനത്താവളങ്ങളുടെയോ മറ്റ് നിയന്ത്രിത മേഖലകളുടെയോ അനധികൃതമായ ഫോട്ടോകളോ വീഡിയോകളോ എടുക്കുന്നവർക്കെതിരെ യുഎഇ അധികൃതർ കർശനമായനിയമനടപടികൾ സ്വീകരിക്കുമെന്ന് എംബസി അറിയിച്ചു. കൂടാതെ മിസൈലുകളുടെയോ സ്ഫോടനാവശിഷ്ടങ്ങളുടെയോ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർആവശ്യപ്പെട്ടു. പ്രാദേശിക നിയമങ്ങളും യുഎഇ അധികൃതർനൽകുന്ന സുരക്ഷാമാർഗ്ഗ നിർദ്ദേശങ്ങളും കർശനമായി പാലിക്കാൻ ഇന്ത്യൻ എംബസി നിർദേശിച്ചിട്ടുണ്ട്. അപായ സൂചന ലഭിച്ചാലുടൻ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറുകയും മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ അവിടെത്തന്നെ തുടരുകയും വേണം. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ പുറത്തിറങ്ങി ദൃശ്യങ്ങൾ പകർത്താൻശ്രമിക്കരുത്. സംശയാസ്പദമായ വസ്തുക്കളോ സ്ഫോടനാശിഷ്ടങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ അവയെ സമീപിക്കാനോ തൊടാനോ പാടില്ലെന്നും ഉടനടി അധികൃതരെ അറിയിക്കണമെന്നും എംബസിനിർദ്ദേശിക്കുന്നു.
ഇത്തരം ഫോട്ടേകളും വീഡിയോകളും എടുത്ത് പ്രചരിപ്പിച്ചവരെയുംഫോണിൽസൂക്ഷിച്ചവരെയടക്കംനിരവധിപേരെ
യുഎഇയുടെ പല സ്ഥലങ്ങളിൽ നിന്നായി പോലീസിൻ്റെപിടിയിലായ വാർത്തയും പുറത്ത് വരുന്നുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments