Breaking News

പാചകവാതക വിലവർധന കേന്ദ്രസർക്കാർ പിൻവലിക്കണം: ഐ.എൻ.എൽ

പാചകവാതക വില വർധിപ്പിച്ച നടപടി കേന്ദ്രസർക്കാർ അടിയന്തരമായി പിൻവലിക്കണമെന്ന് ഇന്ത്യൻ നാഷണൽ ലീഗ് (ഐ.എൻ.എൽ) നാഷണൽ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളംതെറ്റിക്കുന്ന സർക്കാരിന്റെ ഈ 'ജനവിരുദ്ധ' നീക്കത്തിൽ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
വരാനിരിക്കുന്ന ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും യോഗം വിലയിരുത്തി. സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കുന്നതിനും എൽ.ഡി.എഫ് നേതൃത്വവുമായി സീറ്റ് വിഭജന ചർച്ചകൾ നടത്തുന്നതിനും നാഷണൽ ട്രഷറർ സമീറുൽ ഹസ്സൻ, ബംഗാൾ സംസ്ഥാന പ്രസിഡന്റ് സലാഹുദ്ദീൻ എന്നിവരെ യോഗം ചുമതലപ്പെടുത്തി.
നാഷണൽ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. അഹമ്മദ് ദേവർകോവിൽ, അഡ്വ. മുനീർ ഷെരീഫ്, സമീറുൽ ഹസ്സൻ, മുസമ്മിൽ ഹുസൈൻ, സമദ് നരിപ്പറ്റ, ബംഗാൾ സംസ്ഥാന പ്രസിഡന്റ് സലാഹുദ്ദീൻ, സംസ്ഥാന സെക്രട്ടറി സഫർ തുടങ്ങിയ ദേശീയ നേതാക്കൾ പങ്കെടുത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments